ശബരിമല മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍വൈസറെ നിയമിക്കുന്നു...
ശബരിമല മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍വൈസറെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. 45 വയസിന് താഴെയുള്ള ഹൈന്ദവരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വര് ഈ മാസം 30ന് രാവിലെ 10.30ന് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ദേവസ്വം കമ്മീഷണര്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഉദേ്യാഗാര്‍ഥികള്‍ക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും കംപ്യൂട്ടര്‍ പരിജ്ഞാനവും അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ഓഫീസിലും www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍ 0471 2314288, 9447220906.
COMMENTS