വൻ വിലക്ക് ലഭ്യമായ സേവനങ്ങൾക്ക് പെട്ടെന്നു എന്ത് കൊണ്ട് ചാർജ് കുറയുന്നു. 4G അധിഷ്ഠിതമായ പുതിയ ഓപ്പറേറ്ററായ ജിയോ സർവീസ് വന്നതിന് ശേഷമാണ് ഇ...
വൻ വിലക്ക് ലഭ്യമായ സേവനങ്ങൾക്ക് പെട്ടെന്നു എന്ത് കൊണ്ട് ചാർജ് കുറയുന്നു. 4G അധിഷ്ഠിതമായ പുതിയ ഓപ്പറേറ്ററായ ജിയോ സർവീസ് വന്നതിന് ശേഷമാണ് ഇതെന്ന് മനസ്സിലാക്കുക.പുതിയ ഓപ്പറേറ്ററിന് ചുരുങ്ങിയ വിലക്ക് ഫോൺവിളികളും മൊബൈൽ ഇന്റർനെറ്റ് ഡേറ്റയും കൊടുക്കാനാകും. 2G എന്ന പഴയ സംവിധാനത്തിൽ അധിഷ്ഠിതമാണ് നിലവിലുള്ള ഓപ്പറേറ്റർമാർ. ഇതാകട്ടെ ചെലവേറിയ എന്നാൽ പ്രവർത്തനക്ഷമത കുറഞ്ഞ circuit switching സാങ്കേതികവിദ്യയാണ്. പിന്നീട് വന്ന 3G ഒരു hybrid സാങ്കേതികവിദ്യയാണ്.എന്നാൽ 4G ആകട്ടെ data driven network ആണ്. അതിനാൽ ഫോൺവിളികൾ മിനിറ്റിന് ഒരു പൈസ നിരക്കിലും ഡേറ്റ 98 ശതമാനം വരെ പഴയ നിരക്കിൽ നിന്നും കുറച്ചു വിൽകാവുന്നതാണ്. നിലവിലുള്ള ഓപ്പറേറ്റർമാർ എതിർക്കുന്ന ഒരു നടപടിയാണ് നിലവിലുള്ള ഇൻറ്റർകണക്ഷൻ യൂസേജ് ചാർജ് (IUC).ഒരു ഫോൺ കോൾ സംഭവിക്കുമ്പോൾ വിളിക്കുന്ന പാർട്ടിയുടെ മൊബൈൽ നെറ്റ്വർക്ക് മറ്റയാളുടെ മൊബൈൽ നെറ്റ്വർക്കിങ് ലോക്കൽ കോളിന് മിനിട്ടിന് പതിനാല് പൈസയോളം ഇപ്പോൾ നൽകണം. ഇത് ജിയോയുടെ ഫീച്ചർ ഫോൺ അവതരിച്ച സമയത്തിനടുത്ത് തന്നെ 57 ശതമാനം കുറക്കാൻ TRAI (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനിച്ചു.നേരെത്തെ മുപ്പത് പൈസയായിരുന്നു.കമ്പനികളുടെ നല്ല ഒരു വരുമാനസ്രോതസ്സാണ് ഇൻറ്റർകണക്ഷൻ യൂസേജ് ചാർജ്.
Written By Maneesh Jayachandran
Maneesh Jayachandran is a Kerala Based Website Designer and Blogger. He can be reached at maneesh@careerdrive.in. Mobile: 9947202625
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS