കൊല്ലം : മൂന്ന് പേരാണ് ഇരുമ്പ് നടപാലം തകര്‍ന്ന് മരിച്ചത്. ചവറ സ്വദേശി ശ്യാമള ദേവിയും ആൻസലീനയും അന്നമ്മയുമാണ് മരിച്ചത്. പൊതുമേഖലാ സ്ഥാപനമ...
കൊല്ലം: മൂന്ന് പേരാണ് ഇരുമ്പ് നടപാലം തകര്‍ന്ന് മരിച്ചത്. ചവറ സ്വദേശി ശ്യാമള ദേവിയും ആൻസലീനയും അന്നമ്മയുമാണ് മരിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്ക് പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലമാണ് തകര്‍ന്നത്.
രാവിലെ 10.30ഓടെയായിരുന്നു സംഭവം. കെഎംഎംഎല്‍ അനധികൃത ഖനനം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ കുറച്ച് ദിവസമായി സമരത്തിലായിരുന്നു. ഇന്നത്തെ സമരത്തില്‍ പങ്കെടുത്ത ശേഷം 500ല്‍ അധികം നാട്ടുകാര്‍ തിരികെ പോകാൻ പാലത്തില്‍ കയറിയപ്പോഴാണ് അപകടം നടന്നത്. പാലം ഒരുഭാഗം കൊണ്ട് ഒടിഞ്ഞ് തൂങ്ങുകയും, പാലം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് പിഴുത് വീഴുകയുമായിരുന്നു. ഈ സമയം പാലത്തിലുണ്ടായിരുന്നവരെല്ലാം കായലില്‍ പതിച്ചു. പാലത്തിന്റ ഇരുമ്പ് കമ്പി തറഞ്ഞുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. കാലപ്പഴക്കം കൊണ്ട് പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലം ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നല്‍കും.

ചവറയില്‍ പാലം തകര്‍ന്ന് മരണം : അന്വേഷണത്തിന് മന്ത്രി നിര്‍ദ്ദേശം നല്കി
കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് സമീപം ടി.എസ്. കനാലിനു കുറുകെയുള്ള ഇരുമ്പു നടപ്പാലം തകര്‍ന്ന് കമ്പനി ജീവനക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തെക്കുറിച്ച് സത്വര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയ്ക്ക് മന്ത്രി എ.സി. മൊയ്തീന് നിര്‍ദേശം നല്കി. അപകടം സംഭവിച്ച പാലം കമ്പനിചെലവില്‍ പുതുക്കിപ്പണിയാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ ധനസഹായം നല്‍കുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. അധികൃതരുമായും ജില്ലാ ഭരണകൂടവുമായും എംപി., എം.എല്‍.എ. തുടങ്ങിയ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. അവിചാരിതമായി സംഭവിച്ച അപകടത്തില്‍ ദുഖം രേഖപ്പെടുത്തുകയും കുടുബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.Reporter : Akash Oachira
He can be reached at akashakashoachira7025@gmail.com .Mobile No. 7025057244
COMMENTS