മാവേലിക്കര: വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനവ്യാപകമായി ഭാഷയും പ്രാദേശികഭേദങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന മേഖലാ സെമിനാര്‍ ശനിയാഴ്ച 14-10...
മാവേലിക്കര: വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനവ്യാപകമായി ഭാഷയും പ്രാദേശികഭേദങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന മേഖലാ സെമിനാര്‍ ശനിയാഴ്ച 14-10-2017 രാവിലെ പത്തിന് മറ്റം സെൻറ് ജോൺസ് ഹയർസെക്കണ്ടറി സ്കൂളിൽ നടത്തും.കൊല്ലം ,ആലപ്പുഴ , പത്തനംതിട്ട , കോട്ടയം ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട എഴുപതിലധികം വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.മലയാള ഭാഷയിൽ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന നാടൻ ചൊല്ലുകൾ , സംഭാഷണരീതി , പ്രയോഗങ്ങൾ ,വായ് മൊഴികൾ , നാട്ടുഭാഷകൾ , എന്നിവയെ അറിയാനും പഴമയേയും പുതുമയേയും തിരിച്ചറിയാനും ഈ സെമിനാർ പ്രയോജനപ്പെടും.
COMMENTS