സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധ...
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ വായ്പയ്ക്ക് പട്ടിക വര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനയില്‍ തൊഴില്‍ രഹിതരായ പട്ടികവര്‍ഗ യുവതികള്‍ക്ക് 50, 000 രൂപ വരെ വായ്പ ലഭിക്കും. 18നും 50നും മധ്യേ പ്രായമുളളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് 98,000 രൂപയിലും നഗരങ്ങളില്‍ 1.20 ലക്ഷം രൂപയിലും താഴെയായിരിക്കണം. വായ്പാതുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. പട്ടിക വര്‍ഗ സംരംഭകര്‍ക്കുളള വായ്പാ പദ്ധതിയില്‍ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. 2 ലക്ഷം രൂപവരെയാണ് വായ്പ. തുക ആറ് ശതമാനം പലിശയോടെ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. ഡീസല്‍ ഓട്ടോറിക്ഷ പദ്ധതിയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് 2.30 ലക്ഷം രൂപ വായ്പ അനുവദിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
COMMENTS