തിരുവനന്തപുരം ജില്ലയിലെ താത്കാലിക ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ 2017-18 വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്ന എല്‍.ഡി.ക്ലാര്‍ക്ക് ഒഴിവുകള...
തിരുവനന്തപുരം ജില്ലയിലെ താത്കാലിക ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ 2017-18 വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്ന എല്‍.ഡി.ക്ലാര്‍ക്ക് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് അര്‍ഹരും സന്നദ്ധരുമായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക്, അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ, ഇവയില്‍ ഏതാണ് ആദ്യം വരിക അതുവരെയാണ് നിയമനം. മാസശമ്പളം 19,950 രൂപ. സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമോ, ഉയര്‍ന്നതോ ആയ തസ്തികയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. ഹൈക്കോടതി, കീഴ്ക്കോടതികള്‍, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ക്ക് മുന്‍ഗണന. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. ഉദ്യോഗാര്‍ഥികളുടെ പൂര്‍ണ്ണ ബയോഡേറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, വഞ്ചിയൂര്‍, തിരുവനന്തപുരം 695035 എന്ന വിലാസത്തിലേക്ക് ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളില്‍ താത്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
COMMENTS