ചരിത്രം വേലുത്തമ്പി ദളവ കൊല്ലംആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്...
ചരിത്രം
വേലുത്തമ്പി ദളവ കൊല്ലംആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കൽപം.ക്ഷേത്രപ്രവേശനവിളംബരത്തിനുമുൻപുതന്നെ ഇവിടെ എല്ലാഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്. ആൽത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.
Akash Oachira
AUTHORISED REPORTER
COMMENTS