ആലപ്പുഴ : ഒക്ടോബർ മൂന്ന് മുതൽ ഒരുമാസക്കാലം നീണ്ടു നിൽക്കു മീസിൽസ്-റൂബല്ല പ്രതിരോധ തീവ്രയജ്ഞ പരിപാടിയിലൂടെ വാക്സിനെടുക്കു കുട്ടികളുടെ ഇ...
ആലപ്പുഴ: ഒക്ടോബർ മൂന്ന് മുതൽ ഒരുമാസക്കാലം നീണ്ടു നിൽക്കു മീസിൽസ്-റൂബല്ല പ്രതിരോധ തീവ്രയജ്ഞ പരിപാടിയിലൂടെ വാക്സിനെടുക്കു കുട്ടികളുടെ ഇടതു തള്ള വിരലിൽ അടയാളമിടുമെന്ന് ജില്ലാ കളക്ടർ ടി.വി.അനുപമ പറഞ്ഞു. ഒമ്പതു മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് ലഭ്യമാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൽ ആ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തുതിനാണ് പ്രത്യേക തരത്തിലുള്ള മഷി പുരട്ടുന്നത്. കൂടാതെ കുത്തിവെയ്പ്പിനോടനുബന്ധിച്ച വിവരങ്ങൾ അടങ്ങിയ സ്ലിപ്പും എല്ലാ കുട്ടികൾക്കും നൽകും. മീസിൽസ്-റൂബല്ല പ്രതിരോധ കുത്തി വെയ്പ് നൽകേണ്ടതായി 400,291 കുട്ടികളാണ് ജില്ലയിലുള്ളത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 1,79,304 കുട്ടികൾക്കും അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 1.39,975 കുട്ടികൾക്കും സ്ക്കൂളുകളിലെത്തി കുത്തിവെയ്പ്പ് നൽകും. വിദ്യാർത്ഥികളല്ലാത്ത 8,10,112 കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ കുത്തി വെയ്പ് നൽകും. സ്കൂളിൽ വാക്സിൻ എടുക്കാൻ പറ്റാതെ പോകുവർക്ക് ആശുപത്രികളിൽ കുത്തിവെയ്പ്പ് എടുക്കാവുതാണ്.ജില്ലയിലെ 59 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 16 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 15 സർക്കാർ ആശുപത്രികളിലും കുത്തിവെയ്പ് സൗകര്യം ഉണ്ടായിരിക്കും. മീസിൽസ്-റൂബല്ല പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ മൂ് രാവിലെ 10ന് മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കുമെന്ന് കളക്ട്രേറ്റിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കളക്ടർ അറിയിച്ചു.
COMMENTS