സാംസ്ക്കാരിക വകുപ്പ് എര്‍പ്പെടുത്തിയ യുവ കലാകാരന്മാര്ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പിന് 31 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാം. ക്ലാസിക്കല്‍...
സാംസ്ക്കാരിക വകുപ്പ് എര്‍പ്പെടുത്തിയ യുവ കലാകാരന്മാര്ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പിന് 31 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാം. ക്ലാസിക്കല്‍, നാടോടി, സമകാലീന, ഗോത്രകലാ രൂപങ്ങളില്‍ പരിശീലനം നേടിയ യുവകലാകാരന്മാര്ക്ക് പ്രതിമാസം 10,000 രൂപയുടെ ഫെലോഷിപ്പാണ് നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലും സാമൂഹ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കലാവിഷയങ്ങളില്‍ പരിശീലനം നല്കാന് കലാകാരന്മാര്ക്ക് അവസരം ലഭിക്കും. സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളില്‍ നിന്ന് കലാ വിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവരും ഫോക്ലോര് കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവരുമായ 35 വയസ്സ് കവിയാത്ത 1000 യുവകലാകാരന്മാര്‍ക്കാണ് വജ്ര ജൂബിലി ഫെലോഷിപ്പ് നല്‍കുന്നത്. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവമനസ്സുകളില്‍ കലാഭിമുഖ്യം വളര്‍ത്തുന്നതിനും ആവിഷ്കരിച്ച പദ്ധതിയില്‍ കേരളീയ കലാരൂപങ്ങളെ (എ) ക്ലാസിക്കല്‍ കലകള്‍, (ബി) അഭിനയ കല, (സി) ചിത്രകല, ശില്പകല തുടങ്ങിയ ലളിതകലകള്‍ (ഡി) ഫോക്ലോര് കലാരൂപങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ച് 29 കലാരൂപങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷമാണ് ഫെലോഷിപ്പ് കാലാവധി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കലാരൂപങ്ങള്‍, ഓരോന്നിനും അനുവദിക്കേണ്ട ഫെലോഷിപ്പുകളുടെ എണ്ണം, ഫെലോഷിപ്പു കലാകാരന്മാരായി നിയമിക്കപ്പെടാനുള്ള യോഗ്യത നേടേണ്ട സ്ഥാപനങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 10.10.2017 ലെ ജി.ഒ (എം.എസ്) 28/17/സാം.കു.വ നമ്പര്‍ ഉത്തരവിലുണ്ട്. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനും www.keralaculture.org സന്ദര്‍ശിക്കുക.
COMMENTS