മാവേലിക്കര : അറനൂറ്റിമംഗലം അമ്മഞ്ചേരില്‍ ദേവീക്ഷേത്രത്തിലെ മഹാശിവപുരാണ തത്ത്വസമീക്ഷാസത്രത്തിന് തുടക്കമായി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര...
മാവേലിക്കര: അറനൂറ്റിമംഗലം അമ്മഞ്ചേരില്‍ ദേവീക്ഷേത്രത്തിലെ മഹാശിവപുരാണ തത്ത്വസമീക്ഷാസത്രത്തിന് തുടക്കമായി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ മഠത്തിലെ സ്വാമി ശിവബോധാനന്ദ സത്രത്തിന് ദീപപ്രോജ്വലനം നടത്തി. ഞാറയ്ക്കല്‍ സുകുമാരന്‍ തന്ത്രികള്‍, യജ്ഞാചാര്യന്‍ വളവനാട് വിമല്‍ വിജയന്, ക്ഷേത്രഭരണസമിതി ഭാരവാഹികളായ ആര്.പ്രഭാകരന്, സുനില്‍കുമാര്‍, ശശി ഉജ്ജയിനി തുടങ്ങിയവര്‍ പങ്കെടുത്തു. 30ന് രാവിലെ 10ന് ദ്വാദശ ജ്യോതിര്ലിംഗപൂജ, 11.30ന് ശിവപുരാണ തത്ത്വസമീക്ഷ, രാത്രി ഏഴിന് പ്രഭാഷണം. 31ന് രാവിലെ 5.30ന് ബാലഗണപതിഹോമം, നവംബര്‍ ഒന്നിന് രാവിലെ 5.30ന് ത്ര്യക്ഷര ഗണപതിഹവനം, 9.30ന് മഹാമൃത്യുഞ്ജയ ഹവനം, പത്തിന് ശനിദോഷനിവാരണഹോമം, രാത്രി 8.30ന് കുത്തിയോട്ടപ്പാട്ടും ചുവടും, രണ്ടിന് രാവിലെ 5.30ന് ബീജഗണപതിഹോമം, പത്തിന് ശിവപാര്‍വതി വിവാഹം, വൈകീട്ട് 5.30ന് സര്‍വൈശ്വര്യപൂജ, രാത്രി ഏഴിന് വടക്കന്‍ പറവൂര്‍ ടി.ആര്.രാമനാഥന്റെ പ്രഭാഷണം.
മൂന്നിന് രാവിലെ 5.30ന് വശ്യഗണപതിഹോമം, ഒന്‍പതിന് മേധാ ദക്ഷിണാമൂര്‍ത്തിപൂജ, നാലിന് രാവിലെ 5.30ന് ക്ഷിപ്രഗണപതിഹോമം, ഒന്‍പതിന് സ്വയംവര പാര്വതീപൂജ, വൈകീട്ട് 3.30ന് ശൈവ പഞ്ചാക്ഷരീഹോമം, 5.30ന് സുവാസിനീപൂജ, അഞ്ചിന് രാവിലെ 5.30ന് ശക്തിഗണപതിഹോമം, 7.30ന് അര്ദ്ധനാരീശ്വരീപൂജ, 11ന് മഹാമൃത്യുഞ്ജയ ഹവനം, വൈകീട്ട് ആറിന് വിദ്യാഗോപാലമന്ത്ര പുഷ്പാര്‍ച്ചന, ഏഴിന് കരിയര്‍ ഗൈഡന്‍സ് ക്ലാസ്.
ആറിന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30ന് പാശുപതരുദ്രഹോമം, 11ന് മഹാമൃത്യുഞ്ജയ ഹവനം, ഏഴിന് രാവിലെ 5.30ന് ത്രൈലോക്യമോഹന ഗണപതിഹോമം, വൈകീട്ട് ആറിന് മഹാലക്ഷ്മിപൂജ, എട്ടിന് രാവിലെ ഏഴിന് പരശുരാമ കല്പസൂത്രാന്തര്ഗതരശ്മി മാലാജപം, ഒന്‍പതിന് സ്നാനച്ചടങ്ങുകള്, ഉച്ചയ്ക്ക് 12ന് യജ്ഞസമര്‍പ്പണം എന്നിവയാണ് ചടങ്ങുകള്‍.

COMMENTS