ആലപ്പുഴ : സാമൂഹികനീതി വകുപ്പിന്റെ കീഴിൽ നൂറനാട് ചിൽഡ്രൻസ് ഹോമിലേക്ക് കേരള സാമുഹിക സുരക്ഷാ മിഷൻ മെയിൽ കെയർ പ്രൊവൈഡറെയും രണ്ടു ഫീമെയിൽ കെയ...
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ കീഴിൽ നൂറനാട് ചിൽഡ്രൻസ് ഹോമിലേക്ക് കേരള സാമുഹിക സുരക്ഷാ മിഷൻ മെയിൽ കെയർ പ്രൊവൈഡറെയും രണ്ടു ഫീമെയിൽ കെയർ പ്രൊവൈഡറെയും താത്കാലികമായി നിയമിക്കുന്നു. വാക്-ഇൻ-ഇൻർവ്യൂ നവംബർ രണ്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നൂറനാട് ചിൽഡ്രൻസ് ഹോമിൽ നടത്തും. യോഗ്യത: എട്ടാം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും സാമൂഹിക സേവനസന്നദ്ധതയോടെയും അർപ്പണമനോഭാവത്തോടെയും ജോലിചെയ്യാൻ താൽപ്പര്യമുള്ളവരായിരിക്കണം. മാസം 13,500 രൂപ പ്രതിഫലം നൽകും. വിലാസം: സൂപ്രണ്ട്, നൂറനാട് ചിൽഡ്രൻസ് ഹോം, കരിമുളക്കൽ, കോമല്ലൂർ പി.ഒ., നൂറനാട്. വിശദവിവരത്തിന് ഫോൺ: 0479 2385577.
COMMENTS