ഊര്‍ജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭ...
ഊര്‍ജ്ജ രംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അനെര്‍ട്ട് അക്ഷയ ഊര്‍ജ അവാര്‍ഡ് നല്‍കും. 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഈ രംഗത്ത് സമഗ്രസംഭാവന നല്കിയ വ്യക്തികള്‍ക്കുള്ള അംഗീകാരമായി പ്രത്യേക അവാര്‍ഡും നല്‍കും. അപേക്ഷ പ്രോഗ്രാം ഓഫീസര്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, കാട്ടുങ്ങല്‍ കോംപ്ലക്സ്, അവാലൂകുന്ന് പി.ഒ, ആലപ്പുഴ 688006 എന്ന വിലാസത്തില്‍ നവംബര്‍ 24 -ന് മുമ്പ് ലഭിക്കണം. വിശദവിവരങ്ങള്‍ അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04772235591
COMMENTS