ആലപ്പുഴ : ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെയും മിൽമ മാർക്കിറ്റിങിന്റെയും സഹകരണത്തോടെ സ്വയംതൊഴിൽ പദ്ധതി പ്രകാരം മിൽമ ഐസ്ക്രീം അനുബന്ധ...
ആലപ്പുഴ: ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെയും മിൽമ മാർക്കിറ്റിങിന്റെയും സഹകരണത്തോടെ സ്വയംതൊഴിൽ പദ്ധതി പ്രകാരം മിൽമ ഐസ്ക്രീം അനുബന്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഫ്രീസറും കനോപ്പിയും ഘടിപ്പിച്ച ട്രൈസൈക്കിളുകൾ വിതരണം ചെയ്യുന്നതിനു പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 25നും 45 നും മധ്യേ. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ താഴെ. യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷാഫോറവും വിശദവിവരങ്ങളും ട്രൈബൽ എക്സറ്റൻഷൻ ഓഫീസ്, മാർക്കറ്റിങ് സെൽ, പുന്നപ്ര മിൽമ എന്നിവിടങ്ങളിൽ നിന്നും www.milmatrcmpu.com എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 10ന് വൈകിട്ട് മൂന്നിനകം മാർക്കറ്റിങ് സെൽ, മിൽമ, പുന്നപ്ര ഡയറി കാമ്പസ് പുന്നപ്ര, ആലപ്പുഴ എന്ന വിലസാത്തിൽ ലഭിക്കണം.
COMMENTS