സംക്ഷിപ്ത വോട്ടര്‍പട്ടിക 2017-18 പുതുക്കലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ ഡ്രൈവ് നവംബര്‍ 15 മുതല്‍ 30 വ...
സംക്ഷിപ്ത വോട്ടര്‍പട്ടിക 2017-18 പുതുക്കലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ ഡ്രൈവ് നവംബര്‍ 15 മുതല്‍ 30 വരെ നടക്കും. വോട്ടര്‍പട്ടികയില്‍ അര്‍ഹതയുള്ള എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തുക, മരണമടഞ്ഞവര്‍/സ്ഥിരമായി താമസം മാറിപോയവര്‍/അനര്‍ഹര്‍ എന്നിവരെ ഒഴിവാക്കി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അവരുടെ അധികാര പരിധിയിലുള്ള മേഖലകളില്‍ വിവരശേഖരണത്തിനായി ഭവനസന്ദര്‍ശനം നടത്തും.
പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉറപ്പാക്കുന്നതിനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. ആര്. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു.

COMMENTS