പത്തനംതിട്ട : പത്തനംതിട്ട ജില്ലാ തല മത്സരം പത്തനംതിട്ട അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യ...
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ തല മത്സരം പത്തനംതിട്ട അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിലെ ആഷിഖ് മുഹമ്മദും യു.പി.വിഭാഗത്തിൽ തിരുവല്ല മുത്തൂർ എൻ.എസ്.എസ്ഇംഗ്ലീഷ് മീഡിയത്തിലെ സെയ്ദ് യൂസഫും എൽ.പി.വിഭാഗത്തിൽ കോട്ടാങ്ങൽ അൽ ഹിന്ദ് പബ്ലിക് സ്കൂളിലെ മുഹമ്മദ് ഫവാസും ഒന്നാമതെത്തി. ഹൈസ്കൂൾ രണ്ടും മൂന്നും സ്ഥാനം യഥാക്രമം ജയദേവൻ.എസ്.(തിരുവല്ല എസ്.എൻ.വി. എസ്.എച്ച് .എസ്) അൽബിൻ.എം.ചിറയിൽ (എസ്.സി.എസ്.എച്ച്.എസ്.എസ് തിരുവല്ല) നേടി. യു. പി.വിഭാഗം രണ്ടും മൂന്നും സ്ഥാനം യഥാക്രമം ഗിഫ്റ്റിയ ചാക്കോ (എസ്.സി.എസ്.എച്ച്.എസ്.എസ്, തിരുവല്ല) സബിത സജിദീൻ (കോട്ടാങ്ങൽ അൽ ഹിന്ദ് പബ്ലിക് സ്കൂൾ) വിജയികളായി.
എൽ.പി. വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനം യാഥാക്രമം ശ്രീനന്ദ.ആർ.എസ് (അടൂർ തോട്ടുവ ഗവ. എൽ.പി.എസ്) അഖിൽ കൃഷ്ണ(കോട്ടാങ്ങൽ അൽ ഹിന്ദ് പബ്ലിക് സ്കൂൾ) എന്നിവർ വിജയിച്ചു.പരിപാടികളുടെ സമാപനം പത്തംനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബീനാ ഷെരീഫ് ഉത്ഘാടനം ചെയ്തു. മലർവാടി വിജ്ഞാനോൽസവം രക്ഷാധികാരി ബഷീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ റ്റി.എസ്.അബ്ദുൽ ഹമീദ് സ്വാഗതവും എരിയാ കോർഡിനേറ്റർ അബ്ദുൽ അസീസ് വായ്പൂര് നന്ദിയും പറഞ്ഞു .
ലിറ്റിൽസ്കോളർ വിജ്ഞാന പരീക്ഷയ്ക്ക് പി.എച്ച്.റഷീദ്, ന ഹാസ് .റ്റി.എം, കൺവീനർ ഷിബിന നഹാസ് ,ആഷ്ന, ഐഷത്ത് എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ കൗൺസിലർ ബീനാ ഷെരീഫും മലർവാടി സർട്ടിഫിക്കറ്റുകൾ ബഷീർ ഫാറൂഖിയും വിതരണം ചെയ്തു.

COMMENTS