ശബരിമല ക്ഷേത്രത്തിലെ അയ്യപ്പാ ഓഡിറ്റോറിയത്തില്‍ ഭക്തജനങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. ഭജന, ഭക്തിഗാനമേള പോലുള്ള സംഗീത പര...
ശബരിമല ക്ഷേത്രത്തിലെ അയ്യപ്പാ ഓഡിറ്റോറിയത്തില്‍ ഭക്തജനങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. ഭജന, ഭക്തിഗാനമേള പോലുള്ള സംഗീത പരിപാടികളും ഭരതനാട്യം, കുച്ചുപ്പുടി പോലുള്ള നൃ്ത്തപരിപാടികളും അവതരിപ്പിക്കാം. ഇതിനു പുറമേ കളരിപ്പയറ്റ് പോലെയുള്ള ആയോധന കലകളും അവതരിപ്പിക്കാം.
സ്റ്റേജും ശബ്ദ സംവിധാനവും ദേവസ്വം ബോര്‍ഡ് സൗജന്യമായി നല്‍കും. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ സ്വന്തം ചെലവില്‍ സജ്ജീകരിക്കണം. പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ടയ്ക്കകവുമായി ബന്ധപ്പെടണം. ഫോണ്‍: 04735-202048, 9446446464.
പമ്പയിലും സന്നിധാനത്തുമായി പാമ്പുകളെ പിടിക്കുന്നതിന് ഓരോ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ളവരുള്പ്പെടുന്നതാണ് ഈ സ്ക്വാഡ്. ഇതിനു പുറമേ പമ്പയിലെയും സന്നിധാനത്തെയും കണ്ട്രോള് റൂമുകളില്‍ 18 വനം വകുപ്പ് ഉദ്യോഗസ്ഥരെ വീതം നിയമിച്ചിട്ടുണ്ട്. എസിഎഫ് എം.ടി.ഹരിലാലിന്റെ കീഴില്‍ പമ്പയില്‍ റേഞ്ച് ഓഫീസര്‍ സജീവ് കുമാറും സന്നിധാനത്ത് റേഞ്ച് ഓഫീസര്‍ ജിജോ ജയിംസുമാണ് കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം നയിക്കുന്നത്. കണ്ട്രോള് റൂമുകളില്‍ സന്ദേശം ലഭിച്ചാലുടന്‍ സ്ക്വാഡുകള്‍ സ്ഥലത്തേക്ക് വേഗത്തിലെത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനം. ഇതിനു പുറമേ സ്ക്വാഡുകള്‍ എപ്പോഴും പട്രോളിംഗും നടത്തും. പിടികൂടുന്ന പാമ്പുകളെ ദൂരേക്കു മാറി വനപ്രദേശത്തു തന്നെ തുറന്നു വിടും.
ശരംകുത്തിയില്‍ 3,500 ലിറ്റര്‍ ശേഷിയുള്ള ബോയിലറില്‍ തയാറാക്കുന്ന വെള്ളം പരമ്പരാഗത പാതയില്‍ മരക്കൂട്ടം മുതല്‍ ജ്യോതിനഗര്‍ വരെ വിതരണം ചെയ്യും. മറ്റിടങ്ങളില്‍ വിതരണം ചെയ്യുന്നതിന് 14 സ്ഥലങ്ങളിലായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വെള്ളം തയാറാക്കുന്നു. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം മുഴുവന്‍ സമയവും ഔഷധജലം ലഭ്യമാണ്.
ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്നു വോള്യങ്ങളിലുള്ള തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എന്ന പുസ്തകവും രാമായണവും സൂപ്പര്‍ ഹിറ്റുകളാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ ഒരു വോള്യം 400 രൂപയ്ക്ക് ലഭിക്കും. രാമായണത്തിന് 180 രൂപയാണ് വില.
സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ ഭൂരിപക്ഷവും വാങ്ങുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ഡയറികളും പഞ്ചാംഗവും. എക്സിക്യുട്ടീവ് ഡയറിക്ക് 150 രൂപയ്ക്കും പോക്കറ്റ് ഡയറി 55 രൂപയ്ക്കും ലഭിക്കും. എക്സിക്യുട്ടീവ് ഡയറിയും പോക്കറ്റ് ഡയറിയും ഉടന്‍ വില്‍പ്പന ആരംഭിക്കും. അയ്യപ്പന്റെ ചിത്രങ്ങളുള്ള മനോഹരമായ ഡയറികള്‍ തീര്‍ഥാടകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ശാസ്ത്രീയമായി തയാറാക്കിയിട്ടുള്ള വലിയ പഞ്ചാംഗം 50 രൂപയ്ക്കും ചെറിയ പഞ്ചാംഗം 30 രൂപയ്ക്കും ലഭിക്കും. ഏറെ ജനപ്രീതിയുള്ള ദേവസ്വം കലണ്ടറിന് 30 രൂപയാണ് വില. പടങ്ങള്‍ ഉള്‍പ്പെടുന്ന കലണ്ടറിന് 20 രൂപയാണ് നിരക്ക്.
ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധമായ രാമകഥാസുധ സിഡി 40 രൂപയ്ക്ക് ലഭിക്കും. കാവാലം ശ്രീകുമാറാണ് ഇതിന്റെ ആഖ്യാനവും പാരായണവും നിര്‍വഹിച്ചിരിക്കുന്നത്. ശബരിമലയെ സംബന്ധിച്ച ഡോക്യുമെന്ററി സിഡി 150 രൂപ, 99 രൂപ എന്നീ രണ്ടു വകഭേദങ്ങളിലായി ലഭിക്കും. സ്വകാര്യ പ്രസാധകരുടെ ബുക്കുകള്‍ വില്ക്കുമ്പോള് 40 ശതമാനം തുക ദേവസ്വം ബോര്‍ഡിന് ലഭിക്കും. ദേവസ്വം ബോര്‍ഡിന്റെ മുഖപത്രമായ സന്നിധാനം മാസികയുടെ വരിക്കാരാകുന്നതിന് ദേവസ്വം ബുക്ക് സ്റ്റാളുകളില്‍ സൗകര്യമുണ്ട്. ഒരു വര്‍ഷത്തേക്ക് തപാലായി മാസിക ലഭിക്കാന്‍ 200 രൂപയാണ് നിരക്ക്. മൂന്നു വര്‍ഷത്തേക്ക് 500 രൂപയും അഞ്ചു വര്‍ഷത്തേക്ക് 900 രൂപയും ആജീവനാന്തം ലഭിക്കുന്നതിന് 4000 രൂപയും നല്‍കണം.
ഹരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജയറാം പരമേശ്വരനാണ് ദേവസ്വം ബുക്ക് സ്റ്റാളുകളുടെ സ്പെഷല്‍ ഓഫീസര്‍. അസിസ്റ്റന്റ് രവീന്ദ്രന് നായരാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ ശിങ്കാരിമേളവുമായി അയ്യപ്പ സന്നിധിയില്‍ അനുഗ്രഹം തേടി വരുന്നുണ്ട്. പമ്പ ഗണപതിക്ഷേത്ര നടയില്‍ നിന്ന് കൊട്ടിക്കയറിയ സംഘം ശരണപാതയിലൂടെ അയ്യപ്പ സന്നിധിയില്‍ എത്തി. വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്കു താഴെയും സോപാനത്തും ഇവര്‍ ശിങ്കാരിമേളം അവതരിപ്പിച്ചു. ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ സുഹൃത്തുക്കള്‍ ചേര്‍ന്നു രൂപം നല്കിയ ശ്രീബാലഭദ്ര ശിങ്കാരിമേള സംഘം കഴിഞ്ഞ എട്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിച്ചു വരുന്നു.
ശബരിമലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി സൂക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണം. അയ്യപ്പന്റെ മണ്ണ് മലിനമാകാതെ സൂക്ഷിക്കാന്‍ ഭക്തജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും തന്ത്രി പറഞ്ഞു.
ഈശ്വര ചിന്ത ഉണര്‍ത്തുന്നതിനും ജീവിതത്തിലുടനീളം വിശ്വാസത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്നതിനും അയ്യപ്പദര്‍ശനം ഭക്തര്‍ക്ക് സഹായകമായിരിക്കും. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്ത് വിശ്വാസപൂര്വമായിരിക്കണം മല ചവിട്ടേണ്ടത്. അങ്ങേയറ്റം ശുഭകരമായ തീര്‍ഥാടന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേജും ശബ്ദ സംവിധാനവും ദേവസ്വം ബോര്‍ഡ് സൗജന്യമായി നല്‍കും. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ സ്വന്തം ചെലവില്‍ സജ്ജീകരിക്കണം. പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ടയ്ക്കകവുമായി ബന്ധപ്പെടണം. ഫോണ്‍: 04735-202048, 9446446464.
വന്യജീവികളെ ഇനി പേടിക്കേണ്ട; സഹായത്തിന് വനപാലകര്‍ ഓടിയെത്തും
ശബരിമല തീര്‍ഥാടകര്‍ ഇനി ആനയും പാമ്പും ഉള്‍പ്പെടെ വന്യജീവികളെ കണ്ട് പേടിക്കേണ്ട. ഇതിനു പുറമേ വനത്തില്‍ വഴി തെറ്റിയാലും സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ കണ്ട്രോള് റൂം നമ്പരില്‍ വിളിക്കുകയേ വേണ്ടു. വനപാലകര്‍ കുതിച്ചെത്തും. സഹായം ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലെയോ(04735-203492) സന്നിധാനത്തെയോ(04735-202077) കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാം. പമ്പയിലും സന്നിധാനത്തും എലിഫന്റ് സ്ക്വാഡിനെയും പാമ്പ് പിടുത്ത സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലെ എലിഫന്റ് സ്ക്വാഡില്‍ വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടെ 12 പേരുണ്ട്. സന്നിധാനത്തെ എലിഫന്റ് സ്ക്വാഡില്‍ രണ്ടു പേരാണുള്ളത്.പമ്പയിലും സന്നിധാനത്തുമായി പാമ്പുകളെ പിടിക്കുന്നതിന് ഓരോ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ളവരുള്പ്പെടുന്നതാണ് ഈ സ്ക്വാഡ്. ഇതിനു പുറമേ പമ്പയിലെയും സന്നിധാനത്തെയും കണ്ട്രോള് റൂമുകളില്‍ 18 വനം വകുപ്പ് ഉദ്യോഗസ്ഥരെ വീതം നിയമിച്ചിട്ടുണ്ട്. എസിഎഫ് എം.ടി.ഹരിലാലിന്റെ കീഴില്‍ പമ്പയില്‍ റേഞ്ച് ഓഫീസര്‍ സജീവ് കുമാറും സന്നിധാനത്ത് റേഞ്ച് ഓഫീസര്‍ ജിജോ ജയിംസുമാണ് കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം നയിക്കുന്നത്. കണ്ട്രോള് റൂമുകളില്‍ സന്ദേശം ലഭിച്ചാലുടന്‍ സ്ക്വാഡുകള്‍ സ്ഥലത്തേക്ക് വേഗത്തിലെത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനം. ഇതിനു പുറമേ സ്ക്വാഡുകള്‍ എപ്പോഴും പട്രോളിംഗും നടത്തും. പിടികൂടുന്ന പാമ്പുകളെ ദൂരേക്കു മാറി വനപ്രദേശത്തു തന്നെ തുറന്നു വിടും.
ദാഹശമനത്തിനും രോഗപ്രതിരോധത്തിനും ഔഷധജലം
ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശരണപാതയില്‍ ദേവസ്വം ബോര്‍ഡിന്റെ ഔഷധ ജലവിതരണം സജീവം. ദിവസവും ശരാശരി ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഔഷധ ജലമാണ് അയ്യപ്പന്മാര്ക്ക് നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുന്നവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. നിലവില്‍ 52 ഇടങ്ങളിലാണ് വിതരണമുള്ളത്. 400 തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.ശരംകുത്തിയില്‍ 3,500 ലിറ്റര്‍ ശേഷിയുള്ള ബോയിലറില്‍ തയാറാക്കുന്ന വെള്ളം പരമ്പരാഗത പാതയില്‍ മരക്കൂട്ടം മുതല്‍ ജ്യോതിനഗര്‍ വരെ വിതരണം ചെയ്യും. മറ്റിടങ്ങളില്‍ വിതരണം ചെയ്യുന്നതിന് 14 സ്ഥലങ്ങളിലായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വെള്ളം തയാറാക്കുന്നു. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം മുഴുവന്‍ സമയവും ഔഷധജലം ലഭ്യമാണ്.
മികവുറ്റ പുസ്തക ശേഖരവുമായി സന്നിധാനത്തെ ദേവസ്വം ബുക് സ്റ്റാളുകള്‍
മികവുറ്റ നിരവധി പുസ്തകങ്ങള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്ന സന്നിധാനത്തെ ദേവസ്വം ബുക് സ്റ്റാളുകളില്‍ തിരക്കേറുന്നു. ദേവസ്വം ബോര്‍ഡിന്റെയും സ്വകാര്യ പ്രസാധകരുടെയും നിരവധി മികവുറ്റ പുസ്തകങ്ങള്‍ ന്യായ വിലയ്ക്ക് ഇവിടെ ലഭിക്കും. സന്നിധാനത്ത് വടക്കേ നടയിലാണ് 24 മണിക്കൂറും സേവനം നല്കുന്ന മൂന്ന് ദേവസ്വം ബുക്ക് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്നു വോള്യങ്ങളിലുള്ള തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എന്ന പുസ്തകവും രാമായണവും സൂപ്പര്‍ ഹിറ്റുകളാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ ഒരു വോള്യം 400 രൂപയ്ക്ക് ലഭിക്കും. രാമായണത്തിന് 180 രൂപയാണ് വില.
സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ ഭൂരിപക്ഷവും വാങ്ങുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ഡയറികളും പഞ്ചാംഗവും. എക്സിക്യുട്ടീവ് ഡയറിക്ക് 150 രൂപയ്ക്കും പോക്കറ്റ് ഡയറി 55 രൂപയ്ക്കും ലഭിക്കും. എക്സിക്യുട്ടീവ് ഡയറിയും പോക്കറ്റ് ഡയറിയും ഉടന്‍ വില്‍പ്പന ആരംഭിക്കും. അയ്യപ്പന്റെ ചിത്രങ്ങളുള്ള മനോഹരമായ ഡയറികള്‍ തീര്‍ഥാടകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ശാസ്ത്രീയമായി തയാറാക്കിയിട്ടുള്ള വലിയ പഞ്ചാംഗം 50 രൂപയ്ക്കും ചെറിയ പഞ്ചാംഗം 30 രൂപയ്ക്കും ലഭിക്കും. ഏറെ ജനപ്രീതിയുള്ള ദേവസ്വം കലണ്ടറിന് 30 രൂപയാണ് വില. പടങ്ങള്‍ ഉള്‍പ്പെടുന്ന കലണ്ടറിന് 20 രൂപയാണ് നിരക്ക്.
ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധമായ രാമകഥാസുധ സിഡി 40 രൂപയ്ക്ക് ലഭിക്കും. കാവാലം ശ്രീകുമാറാണ് ഇതിന്റെ ആഖ്യാനവും പാരായണവും നിര്‍വഹിച്ചിരിക്കുന്നത്. ശബരിമലയെ സംബന്ധിച്ച ഡോക്യുമെന്ററി സിഡി 150 രൂപ, 99 രൂപ എന്നീ രണ്ടു വകഭേദങ്ങളിലായി ലഭിക്കും. സ്വകാര്യ പ്രസാധകരുടെ ബുക്കുകള്‍ വില്ക്കുമ്പോള് 40 ശതമാനം തുക ദേവസ്വം ബോര്‍ഡിന് ലഭിക്കും. ദേവസ്വം ബോര്‍ഡിന്റെ മുഖപത്രമായ സന്നിധാനം മാസികയുടെ വരിക്കാരാകുന്നതിന് ദേവസ്വം ബുക്ക് സ്റ്റാളുകളില്‍ സൗകര്യമുണ്ട്. ഒരു വര്‍ഷത്തേക്ക് തപാലായി മാസിക ലഭിക്കാന്‍ 200 രൂപയാണ് നിരക്ക്. മൂന്നു വര്‍ഷത്തേക്ക് 500 രൂപയും അഞ്ചു വര്‍ഷത്തേക്ക് 900 രൂപയും ആജീവനാന്തം ലഭിക്കുന്നതിന് 4000 രൂപയും നല്‍കണം.
ഹരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജയറാം പരമേശ്വരനാണ് ദേവസ്വം ബുക്ക് സ്റ്റാളുകളുടെ സ്പെഷല്‍ ഓഫീസര്‍. അസിസ്റ്റന്റ് രവീന്ദ്രന് നായരാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
അയ്യപ്പ സന്നിധിയില്‍ ശിങ്കാരിമേളവുമായി യുവാക്കള്‍
അയ്യപ്പന് കാണിക്കയായി ശിങ്കാരിമേളവുമായി 17 അംഗ യുവ കലാസംഘം സന്നിധാനത്ത് എത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംങ്കടവിള ശ്രീബാലഭദ്ര ശിങ്കാരിമേളത്തിലെ അര്‍ജുന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ശ്രദ്ധേയ കലാപ്രകടനം നടത്തിയത്. രഞ്ജിത്ത്, ദീപു, കണ്ണന്, ശ്രാവണ്‍, അഭിജിത്, രാഹുല്‍, അനു പ്രസാദ്, അശ്വിന്, അമല്‍, കുക്കു, അനന്തു, ശരത്, നന്ദു, ജയചന്ദ്രന്, വിവേക്, വിനീത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ ശിങ്കാരിമേളവുമായി അയ്യപ്പ സന്നിധിയില്‍ അനുഗ്രഹം തേടി വരുന്നുണ്ട്. പമ്പ ഗണപതിക്ഷേത്ര നടയില്‍ നിന്ന് കൊട്ടിക്കയറിയ സംഘം ശരണപാതയിലൂടെ അയ്യപ്പ സന്നിധിയില്‍ എത്തി. വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്കു താഴെയും സോപാനത്തും ഇവര്‍ ശിങ്കാരിമേളം അവതരിപ്പിച്ചു. ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ സുഹൃത്തുക്കള്‍ ചേര്‍ന്നു രൂപം നല്കിയ ശ്രീബാലഭദ്ര ശിങ്കാരിമേള സംഘം കഴിഞ്ഞ എട്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിച്ചു വരുന്നു.
തീര്‍ഥാടകര്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം- ശബരിമല തന്ത്രി
ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. മലിനീകരണത്തിനിടയാക്കും വിധം പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയുന്നത് ശബരിമലയിലെ പരിസ്ഥിതിക്ക് സാരമായ ദോഷമുണ്ടാക്കുന്നുണ്ട്. സാധാരണഗതിയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് വസ്തുക്കളുടെ ആവശ്യമില്ല. ഇരുമുടിക്കെട്ടില്‍ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പാടില്ല.ശബരിമലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി സൂക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണം. അയ്യപ്പന്റെ മണ്ണ് മലിനമാകാതെ സൂക്ഷിക്കാന്‍ ഭക്തജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും തന്ത്രി പറഞ്ഞു.
പമ്പയില്‍ തുണി ഉപേക്ഷിക്കുന്നതിന് ആചാരത്തിന്റെ അടിത്തറയില്ല
ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ പമ്പയില്‍ കുളിച്ച് പഴയ വസ്ത്രം ഉപേക്ഷിക്കുന്ന രീതിക്ക് വിശ്വാസപരമായോ ആചാരപരമായോ ആയ അടിത്തറയില്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുമ്പ് ചിലര്‍ ചെയ്തത് ദുരാചാരം പോലെ പലരും ആവര്‍ത്തിക്കുകയാണ.് ഇത് തുടരാതിരിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണം.ഈശ്വര ചിന്ത ഉണര്‍ത്തുന്നതിനും ജീവിതത്തിലുടനീളം വിശ്വാസത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്നതിനും അയ്യപ്പദര്‍ശനം ഭക്തര്‍ക്ക് സഹായകമായിരിക്കും. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്ത് വിശ്വാസപൂര്വമായിരിക്കണം മല ചവിട്ടേണ്ടത്. അങ്ങേയറ്റം ശുഭകരമായ തീര്‍ഥാടന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS