പാറ്റൂർ , നൂറനാട് : ഇന്നലെ നടന്ന ദാരുണമായ അപകടത്തിൽ പടനിലം നൂറനാട് , പാറ്റൂർ കുറ്റിവിളയിൽ പുത്തൻവീട്ടിൽ തോമസ് മാത്യുവിൻറെ പത്നി ശ്...
പാറ്റൂർ , നൂറനാട് : ഇന്നലെ നടന്ന ദാരുണമായ അപകടത്തിൽ പടനിലം നൂറനാട് , പാറ്റൂർ കുറ്റിവിളയിൽ പുത്തൻവീട്ടിൽ തോമസ് മാത്യുവിൻറെ പത്നി ശ്രീമതി മറിയാമ്മ തോമസ് (72) അന്തരിച്ചു. അലക്സാണ്ടർ , വിൽസൺ എന്നിവരാണ് മക്കൾ. കാനഡയിൽ സ്ഥിരതാമസമാണ് കുടുംബം. ഇൻഡിക്കേറ്റർ ഇടാതെ തിരിയാൻ ശ്രമിച്ച ബൈക്കിൽ അമിതവേഗത്തിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഓട്ടോയിൽ സഞ്ചരിച്ച ആളാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചു കൊണ്ടുള്ള അമിതവേഗത്തിലുള്ള പോക്ക് ഇവിടങ്ങളിൽ ഒരു സ്ഥിരം കാഴ്ചയാണ്. റോഡ് ടാർ ചെയ്തു അടുത്തിടക്ക് നന്നാക്കിയതിനാൽ കാറോട്ടമത്സരം നടത്തുന്ന റേസ് ട്രാക്ക് എന്ന മട്ടിൽ പോകുന്ന വാഹനങ്ങളുടെ ഭീതിയിലാണ് നാട്ടുകാർ.
![]() |
പരേതയായ ശ്രീമതി മറിയാമ്മ തോമസ് (72) / Late Smt. Mariamma Thomas |
Reporter : Jenson John
He can be reached at jensojohn1985@gmail.com .Mobile No. 9447253145
COMMENTS