ശബരിമല : ശബരിമല അയ്യപ്പന് കാണിക്കയായി ആദിനാട് വേണുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു. തുടര്‍ച്ചയായി...
ശബരിമല: ശബരിമല അയ്യപ്പന് കാണിക്കയായി ആദിനാട് വേണുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ് മണ്ഡല മകരവിളക്ക് സീസണില്‍ അദ്ദേഹം സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. എല്ലാ മാസവും മുടങ്ങാതെ അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന വേണു മിക്ക മലയാളം ചാനലുകളിലും ഓടക്കുഴല്‍ ഫ്യൂഷന്‍ അവതരിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ്. കലാഭവന്‍ കണ്ണന് ചങ്ങനാശ്ശേരി, ഉമ്മന്നൂര്‍ മനോജ്കുമാര്‍, പ്രവീണ്‍ മേനോന് കോഴിക്കോട് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
COMMENTS