പാലക്കാട് : വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ 'ആര്യസമാജം കരിയർ ഗൈഡൻസ് ബ്യൂറോ & സേവാ കേന്ദ്രം പ്രവർത്തനം ആരംഭി...
പാലക്കാട് : വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ 'ആര്യസമാജം കരിയർ ഗൈഡൻസ് ബ്യൂറോ & സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. നവംബർ 4 ന് ശനിയാഴ്ച കാലത്തു 9 ന് വിശേഷാൽ അഗ്നിഹോത്രത്തിനുശേഷം അഡ്വക്കേറ്റ് എം. ജയരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കാറൽമണ്ണ വേദഗുരുകുലം കുലപതിയും വിദ്യാഭാരതി മുൻ അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ഡോ. പി. കെ. മാധവൻ ഈ സേവാകേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി മുനിസിപ്പൽ കൗൺസിലർമാരായ സർവ്വശ്രീ ശ്രീ. കെ. എം. ഇസ്ഹാഖ്, ജയൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. വി. ഗോവിന്ദദാസ് മാസ്റ്റർ സേവാകേന്ദ്രത്തിന്റെ പ്രവർത്തന പദ്ധതി വിശദീകരിച്ചു. ആര്യസമാജം കാര്യദർശി കെ. എം. രാജൻ സ്വാഗതവും കെ. ഗോവിന്ദപ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ സൗകര്യം ഏർപ്പെടുത്തുക, യുവജനങ്ങൾക്ക് പി. എസ്. സി, ബാങ്കുകൾ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുക, പൊതുജനങ്ങൾക്ക് സർക്കാർ /സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നു ലഭിക്കാവുന്ന ആനുകൂല്യങ്ങളെക്കുറിച്ചു വിവരം നൽകുകയും അതിനുവേണ്ടുന്ന കടലാസ് വർക്കുകൾക്ക് മാർഗ്ഗദർശനം നൽകുക,സാമൂഹ്യ വിപത്തുകളെക്കുറിച്ചു പൊതുജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഈ കേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തനങ്ങൾ.
COMMENTS