മാവേലിക്കര : പുതിയ മലയാളം ഫോണ്ടായ 'രാമവര്‍മ്മ' കേരളപ്പിറവിദിനത്തില്‍ മലയാളലിപിക്ക് സ്വന്തമാകും. മാവേലിക്കര രാജാരവിവര്‍മ ഫൈനാര്‍ട്...
മാവേലിക്കര: പുതിയ മലയാളം ഫോണ്ടായ 'രാമവര്‍മ്മ' കേരളപ്പിറവിദിനത്തില്‍ മലയാളലിപിക്ക് സ്വന്തമാകും. മാവേലിക്കര രാജാരവിവര്‍മ ഫൈനാര്‍ട്സ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പുതിയ ഫോണ്ട് രൂപകല്പന ചെയ്തത്. കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്.സജിത്തിന്റെയും അപ്ലൈഡ് ആര്‍ട്ട് മേധാവി വി.രഞ്ജിത്കുമാറിന്റെയും നേതൃത്വത്തില്‍ ഓഗസ്റ്റില്‍ കോളേജില്‍ നടത്തിയ ശില്പശാലയുടെ ഭാഗമായാണ് പുതിയ ഫോണ്ട് രൂപപ്പെട്ടത്. കടലാസില്‍ വരച്ചശേഷം കംപ്യൂട്ടറിന്റെ സഹായത്തോടെ ഫോണ്ട് തയ്യാറാക്കുകയായിരുന്നു. ബുധനാഴ്ച ,01.11.2017 10.30ന് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. മനോജ് വെല്ലൂര്‍ ഫോണ്ടിന്റെ സമര്‍പ്പണം നിര്‍വഹിക്കും.
COMMENTS