ഹരിതകേരള മിഷൻ പദ്ധതി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമവാസികൾക്ക് എന്നും തലവേദനയായ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് അവസാനമാകുന്...
ഹരിതകേരള മിഷൻ പദ്ധതി
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമവാസികൾക്ക് എന്നും തലവേദനയായ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് അവസാനമാകുന്നു.ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിൽ പ്ലാസ്റ്റിക്കിനെ പൊടിച്ച് ബെയിലിംഗ് യൂണിറ്റിൽ കംപ്രസ് ചെയ്ത് പുനരുപയോഗത്തിനായി ക്രമീകരിക്കുന്ന പദ്ധതി വരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ്, ചുനക്കര, പാലമേൽ, നൂറനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനാംഗങ്ങൾ ഓരൊ വീടുകളിൽനിന്നും വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് ശേഖരിക്ക്ന്നു. ഇവ ബ്ലോക്ക് പഞ്ചായത്തിലെ ഷ്രെഡിംഗ് യൂണിറ്റിൽ ചെറിയ കഷണങ്ങളായി പൊടിക്കുന്നു. പൊടിച്ച പ്ലാസ്റ്റിക്ക് റോഡ് നിർമ്മാണത്തിനായി ക്ലീൻ കേരള കമ്പനി വഴി വിവിധ ഏജൻസികൾക്ക് നൽകുന്നു. പ്ലാസ്റ്റിക് ഇവിടെ മാലിന്യമല്ല, അസംസ്കൃത വസ്തുവാകുന്നു.
പ്ലാസ്റ്റിക്ക് വൃത്തിയാക്കി ഗ്രാമപഞ്ചായത്തുകൾ വഴി ബ്ലോക്ക് പഞ്ചായത്തിലെ ഷ്രെഡിംഗ് യൂണിറ്റിൽ എത്തിച്ച് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നു നാടിനെ രക്ഷിക്കാം.
പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റും ബെയിലിംഗ് യൂണിറ്റും ഡിസംബർ ഒന്നിനു നാടിനു സമർപ്പിക്കുന്നു.
COMMENTS