തിരുവനന്തപുരം : ശ്രീ.എ.പത്മകുമാർ എക്സ്.എം.എൽ.എ ബഹു:ബോർഡ് പ്രസിഡന്റായും,ശ്രീ.കെ.പി ശങ്കരദാസ് ബഹു:ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്ത അധികാ...
തിരുവനന്തപുരം : ശ്രീ.എ.പത്മകുമാർ എക്സ്.എം.എൽ.എ ബഹു:ബോർഡ് പ്രസിഡന്റായും,ശ്രീ.കെ.പി ശങ്കരദാസ് ബഹു:ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.ദേവസ്വം സെക്രട്ടറി ശ്രീമതി.എസ് .ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.ഇന്ന് രാവിലെ തിരുവനന്തപുരം നന്തൻകോട്ടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു ചടങ്ങുകൾ നടന്നത്.ബഹു ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ,ഗവണ്മെന്റ് ദേവസ്വം സെക്രട്ടറി ശ്രീ.കെ.ആർ ജ്യോതിലാൽ IAS,മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ,ദേവസ്വം കമ്മീഷണർ ശ്രീ.സി.പി.രാമരാജ പ്രേമ പ്രസാദ്, മുൻ ദേവസ്വം കമ്മിഷണർ ശ്രീ.എൻ.വാസു,ദേവസ്വം ചീഫ് എൻജിനീയർ (ജനറൽ) ശ്രീ.വി.ശങ്കരൻ പോറ്റി, ദേവസ്വം ഉന്നതോദ്യോഗസ്ഥർ,ജീവനക്കാർ,ദേവസ്വം ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
COMMENTS