മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി ശബരിമല ക്ഷേത്രത്തില്‍ അരവണ നിര്‍മാണം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ...
മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി ശബരിമല ക്ഷേത്രത്തില്‍ അരവണ നിര്‍മാണം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിലവിളക്ക് തെളിച്ച് അരവണ നിര്‍മാണത്തിന് തുടക്കം കുറിച്ചു. തീര്‍ഥാടനകാലം തുടങ്ങുന്നതിനു മുന്‍പ് 30 ലക്ഷം ടിന് അരവണ കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ കഴിയും. ഒരു ദിവസം രണ്ട് ലക്ഷം ടിന് അരവണ നിര്‍മിക്കും. ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
COMMENTS