കായംകുളം : നഗരസഭാ പ്രദേശത്തെ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ശേഖരിക്കുന്ന യജ്ഞം 01-11-2017, ബുധനാഴ്ച തുടങ്ങും. യു.പ്രതിഭാ ഹരി എം.എല്‍.എ. ഉദ്ഘാ...
കായംകുളം: നഗരസഭാ പ്രദേശത്തെ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ശേഖരിക്കുന്ന യജ്ഞം 01-11-2017, ബുധനാഴ്ച തുടങ്ങും. യു.പ്രതിഭാ ഹരി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണറാലി രാവിലെ 11ന് ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കും. പാര്‍ക്ക് മൈതാനത്ത് സമാപിക്കും.തുടര്‍ന്ന് പദ്ധതി പ്രഖ്യാപന സമ്മേളനം നടക്കുമെന്ന് നഗരസഭാ ചെയര്മാന് എന്‍.ശിവദാസന്‍ അറിയിച്ചു. അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെയാണ് 12,000 വീടുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മുരിക്കുംമൂട്ടിലെ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ എത്തിക്കുന്നത്. യന്ത്രത്തില്‍ പൊടിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാണ് ലക്ഷ്യം.
COMMENTS