ചരിത്രത്തോട് നീതി പുലർത്താതെ ഹിന്ദുസ്ത്രീകളെ അധിക്ഷേപിച്ചു സഞ്ജയ് ലീല ബൻസാലി സിനിമ എടുക്കുന്നത് റാണി പദ്മിനി എന്ന ആഢ്യയും കുലീനയുമായ രജപ...
ചരിത്രത്തോട് നീതി പുലർത്താതെ ഹിന്ദുസ്ത്രീകളെ അധിക്ഷേപിച്ചു സഞ്ജയ് ലീല ബൻസാലി സിനിമ എടുക്കുന്നത് റാണി പദ്മിനി എന്ന ആഢ്യയും കുലീനയുമായ രജപുത്ര രാജ്ജിയോടുo ഭാരതത്തിലെ രജപുത്ര പാരമ്പരയോടും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിക്കുന്ന പേക്കൂത്താണ്.
ഒരിക്കൽ പോലും കാണാത്ത റാണി പദ്മിനിയെ എങ്ങനെ അലാവുദിന്‍ ഖില്‍ജി വിവാഹം കഴിക്കും? ബൻസാലി റാണി പദ്മിനിയെ അലാവുദിൻ ഖിൽജി വിവാഹം കഴിക്കുന്നു എന്നു സമർത്ഥിക്കുന്നത്, ഇപ്പോഴും പാരമ്പര്യം ജീവനെപോലെ കാത്തുസൂക്ഷിക്കുന്ന രജപുത്ര പരമ്പരയെ ആക്ഷേപിക്കലാണ്. അലാവുദീൻ ചിത്തോർഗഡ് കോട്ട ആക്രമിച്ചു രാജാവായിരുന്ന രത്തന്‍ സിംഗി നെ കീഴ്പ്പെടുത്തിയ വാർത്ത അറിഞ്ഞയുടൻ, അലാവുദീന്റെ ഇഗിതം മനസ്സിലാക്കിയ രാജ്ജി പദ്മിനിയും കൊട്ടാരത്തിലുണ്ടായിരുന്ന മറ്റു സ്ത്രീകളും ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ ചിതയിൽ ചാടി അഗ്നിയെ പുല്കുകയായിരുന്നു എന്ന് എല്ലാ ചരിത്ര രേഖകളിലും പറയുന്നു. ഡിസംബർ 1 നു റിലീസ് ചെയ്യാനിരിക്കവെയാണ് ചിത്രം വിവാദമാകുന്നത്.
ബൻസാലിയും കൂട്ടരുടെയും, മഹത്തായ രജപുത്ര പാരമ്പര്യത്തെ ആക്ഷേപിക്കുന്ന സിനിമ നിർമ്മാണം എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും അനുവദിക്കാൻ പാടില്ല. ക്രോഡീകരിച്ചെടുത്ത ചരിത്രത്തിലേക്ക് നമുക്കൊന്നു നോക്കാം....
1303 ആഗസ്ത് 26 : ചിത്തോര്‍ഗഡ് കോട്ട ആക്രമണം
പ്രശസ്തമായ ചിത്തോര്‍ഗര്‍ കോട്ട ആക്രമണം നടന്നത് 1303 ആഗസ്ത് 26 നാണ്. ഖില്‍ജി രംജവംശത്തില്പ്പെട്ട അലാവുദിന്‍ ഖില്‍ജിയാണ് ചിത്തോര്‍ഗര്‍ കോട്ട ആക്രമിച്ച് കീഴടിക്കിയത്. സുല്‍ത്താനേറ്റ് ഓഫ് ദല്‍ഹി എന്നാണ് ഖില്‍ജി ഭരണകാലം അറിയപ്പെട്ടിരുന്നത്. അമ്മാവനായ ജലാലുദീന്‍ ഖില്‍ജിയെ കൊലപ്പെടുത്തിയാണ് അലാവുദിന്‍ ഖില്‍ജി ഡല്‍ഹിയുടെ കിരീടാവകാശം സ്വന്തമാക്കിയത്. മംഗോളിയന്‍ ആക്രമണത്തില്‍ നിന്നും ഹിന്ദുരാജക്കന്മാരുടെ കലാപത്തില്‍ നിന്നും തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കുന്നത് അലാവുദിന്‍ ഖില്‍ജിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു.സാമ്രാജ്യവിപുലീകരണത്തിന്റെ ഭാഗമായി 1299 ല്‍ ഗജാറാത്തും 1301 ല്‍ രന്താംബോറും അലാവുദിന്‍ ഖില്‍ജി കീഴടക്കി. അടുത്ത ലക്ഷ്യമായിരുന്നു മേവാറിലെ ചിത്തോര്‍ഗര്‍. രത്തന്‍ സിംഗായിരുന്നു അവിടുത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ ഭാര്യ പദ്മിനി അതിസുന്ദരിയായിരുന്നു. അലാവുദിന്‍ ഖില്‍ജിക്ക് പദ്മിനിയെ തന്റെ അന്തഃപുരത്തില്‍ എത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.
രത്തന്‍ സിംഗിനെ പിടികൂടാനുള്ള ഖില്‍ജിയുടെ ആദ്യശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ചിത്തോര്‍ഗര്‍ കോട്ട ആക്രമിക്കുന്നത്. എന്നാല്‍ രത്തന്‍ സിംഗിന്റെ സൈന്യത്തിന്റെ കടുത്തവെല്ലുവിളി അലാവുദിന്‍ ഖില്‍ജിക്ക് നേരിടേണ്ടി വന്നു. അവസാനം ഖില്‍ജിയുടെ സൈന്യം കോട്ട കീഴടക്കി. ഇതോടെ അലാവുദിന്‍ ഖില്‍ജിയുടെ കൈയില്‍ താന്‍ അകപ്പെടുമെന്ന് മനസ്സിലാക്കിയ റാണി പദ്മിനി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അവരും കൊട്ടാരത്തിലെ മറ്റു സ്ത്രീകളും അഗ്നിയില്‍ ചാടി ആത്മാഹൂതി നടത്തി. കോട്ടയില്‍ പ്രവേശിച്ച് അലാവുദിന്‍ ഖില്‍ജിക്ക് കാണാന്‍ കഴിഞ്ഞത് ചാരമായിത്തീര്‍ന്ന സ്ത്രീകളെയാണ്.
COMMENTS