01:02:2017: തിങ്കളാഴ്ച വരെ മഴക്ക് സാധ്യത .കൊടുങ്കാറ്റ് ഗുജറാത്തിന്റെ തീരത്തേക്ക് നീങ്ങുന്നത് വരെ സൂക്ഷിക്കുക. 30-12-2017 : സംസ്ഥാനത്...
01:02:2017: തിങ്കളാഴ്ച വരെ മഴക്ക് സാധ്യത .കൊടുങ്കാറ്റ് ഗുജറാത്തിന്റെ തീരത്തേക്ക് നീങ്ങുന്നത് വരെ സൂക്ഷിക്കുക.
30-12-2017: സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.
കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. മേല്‍ ന്യുനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള്‍പ്പെടുന്നതിനാലും, കേരളത്തില്‍ പൊതുവില്‍ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക. മേല്‍ സാഹചര്യത്തില്‍ ചുവടെ ചേര്‍ക്കുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ പോകരുത്
ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഫിഷറീസ് സ്റ്റേഷന്, വിഴിഞ്ഞം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, തിരുവനന്തപുരം, ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസുകളില്‍ കണ്ട്രോള് തുറന്നിട്ടുണ്ട്.ബന്ധപ്പെടേണ്ട നമ്പര്‍: ഫിഷറീസ് സ്റ്റേഷന്, വിഴിഞ്ഞം 0471 2480335, അസിസ്റ്റന്റ് ഡയറക്ടര്‍, വിഴിഞ്ഞം - 9496007035, ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസ് 0471 2450773, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ 9496007026, ഫിഷറീസ് ഡയറക്ടറേറ്റ് 0471 2305042, ഡെപ്യൂട്ടി ഡയറക്ടര്‍, മറൈന്‍, വികാസ്ഭവന്‍ 9447141182.
നാളെ പ്രാഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പകരം 16നു വർക്കിഗ് ഡേ.
COMMENTS