കായംകുളം : ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് കേരസമിതി ഉത്പാദിപ്പിച്ച ഓടനാട് വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്...
കായംകുളം: ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് കേരസമിതി ഉത്പാദിപ്പിച്ച ഓടനാട് വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. 2016--17 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായാണ് വെളിച്ചെണ്ണ ഉത്പാദനം. പഞ്ചായത്ത് പ്രസിഡന്റ്് ഇ.ശ്രീദേവി അധ്യക്ഷത വഹിച്ചു. കാര്ഷികപ്രദര്ശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി.ബാബു നടത്തി. വെളിച്ചെണ്ണയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം അരിതാ ബാബു നിര്‍വഹിച്ചു. ജെ.പ്രേംകുമാര്‍, അലക്സ് സി.മാത്യു, പി.ഒ.അനില്‍കുമാര്‍, കെ.ഐ.നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക സെമിനാറും കലാപരിപാടികളും നടന്നു.
COMMENTS