മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിനെതിരെ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്ത വീഡിയോ മന്ത്രി കടകംപള്...
മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിനെതിരെ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്ത വീഡിയോ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നത് സംബന്ധിച്ച് നടന് മോഹന്‍ലാലിന്റെ അഞ്ച് ഭാഷകളിലുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ രാജീവ് നാഥാണ് സംവിധാനം ചെയ്തത്.
മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡി റ്റി പി സി സെക്രട്ടറി ഷംസുദീന്‍ സന്നിഹിതനായിരുന്നു. പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തിലെ വീഡിയോ വാളില്‍ ഇത് പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നതിനും ഈ വീഡിയോ ഉപയോഗിക്കും.

COMMENTS