കോഴിക്കോട് : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുകുലസമ്പ്രദായത്തിലുള്ള വേദപഠനത്തിന് അവസരമൊ...
കോഴിക്കോട് : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുകുലസമ്പ്രദായത്തിലുള്ള വേദപഠനത്തിന് അവസരമൊരുങ്ങുന്നു. വൈദികദര്ശനങ്ങളെ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ യോഗ്യരായ ആചാര്യന്മാരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
2018 ജനുവരി 15 മുതല്‍ കക്കോടി ഒറ്റത്തെങ്ങിലുള്ള വേദഗുരുകുലത്തില്‍ വെച്ച് നടത്തപ്പെടുന്ന വേദപഠനകോഴ്സ് തീര്‍ത്തും സൗജന്യമായിരിക്കും. വൈദികവാങ്മയപരിചയം, സാംഖ്യ-യോഗ-ന്യായ-വൈശേഷിക-മീമാംസ-വേദാന്തദര്ശനപരിചയം, ഭഗവദ്ഗീതയുടെ വൈദികഭാഷ്യപഠനം, വൈദികതത്ത്വചിന്തയിലെ അടിസ്ഥാന സിദ്ധാന്തങ്ങളായ കര്‍മസിദ്ധാന്തം, പുനര്‍ജന്മസിദ്ധാന്തം, ജീവാത്മാ-പരമാത്മാ-പ്രകൃതി സങ്കല്പം, ദേവതാസങ്കല്പം തുടങ്ങിയവ, തിരഞ്ഞെടുത്ത വേദസൂക്തങ്ങളും നിത്യ-നൈമിത്തിക ആചരണങ്ങളും, മതതാരതമ്യപഠനം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടായിരിക്കും പഠനരീതി. ദൈനികഹോമം, ധ്യാനപദ്ധതി, യോഗ, ഗോസേവ, കൃഷി തുടങ്ങി സമ്പൂര്‍ണമായും ഗുരുകുലരീതിയിലുള്ള ദിനചര്യ പഠനത്തിന്റെ ഭാഗമായിരിക്കും.
ആചാര്യശ്രീ രാജേഷിന്റെ ശിക്ഷണത്തില്‍ നടക്കുന്ന വേദപാഠനത്തില് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വിദഗ്ധരായ ഉപാധ്യായന്മാരും അന്യ ഗുരുകുലങ്ങളില്നിന്നുമുള്ള പ്രമുഖരായ ആചാര്യന്മാരും ഭാഗഭാക്കാകും. അപേക്ഷകൻ 20 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാവും, അവിവാഹിതനും, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവനുമായിരിക്കണം. അപേക്ഷകരില്‍ നിന്നും അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തവർക്കു മാത്രമേ കോഴ്സില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഒരു വര്‍ഷത്തെ പഠനശേഷം ഭാരതത്തിലോ വിദേശത്തോ വൈദികധര്മപ്രാചുര്യാര്ഥം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്ക് ഫൗണ്ടേഷന് നിശ്ചിത സംഖ്യ വേതനം നല്‍കുന്നതായിരിക്കും.
യോഗ്യരായവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ബയോഡാറ്റ സഹിതം acharyasrimrrajesh@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. അയക്കേണ്ട അവസാന തിയ്യതി: 2017 ഡിസംബര്‍ 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9995544437.

COMMENTS