കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത...
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് ഇന്നലെ (ഡിസംബര്‍ 10) തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് 41 പേരും തമിഴ്നാട്ടില്‍ നിന്ന് 189 പേരും ആസാം സ്വദേശികളായ 14 പേരും ഒറീസയില്‍ നിന്ന് അഞ്ചു പേരും ആന്ധ്രയില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നല്കിയ ശേഷം എല്ലാവരെയും സ്വദേശത്തേക്ക് തിരിച്ചയച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ദുരന്തബാധിതമേഖലയില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു. ചെല്ലാനത്ത് 319 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. 13-ാം വാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ച ആറു വീടുകള്‍ സംഘം കണ്ടെത്തി. 292 സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 278 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 11 സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 211 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 37 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 22 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വൈപ്പിനില്‍ മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തില്‍ 150 വീടുകള്‍ സന്ദര്‍ശിച്ചു. കേടുപാടുകള്‍ സംഭവിച്ച ഏഴ് വീടുകള്‍ സംഘം സന്ദര്‍ശിച്ചു. എട്ട് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 60 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
വൈപ്പിനില്‍ 1144 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 172 ടോയ്ലെറ്റുകള് തകര്‍ന്നു. മൂന്ന് വീടുകളില്‍ അണുനശീകരണം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, ആശ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ന്യൂ ഡൽഹി: പതിനൊന്നാമത്തെ ദിവസമായ ഞായറാഴ്ചയും ദക്ഷിണ നാവിക കമാൻഡ് നടത്തുന്ന ഓപ്പറേഷൻ സഹായം തെക്ക് കിഴക്കൻ അറബിക്കടൽ , ലക്ഷദ്വീപ് ,മിനിക്കോയി ദ്വീപ് മേഖലയിൽ തുടർന്നു .9 കപ്പലും ലഭ്യമായ എല്ലാ വിമാനങ്ങളും പങ്കെടുക്കുന്നു. Long Range Maritime Reconnaissance aircraft P8I മാലിദ്വീപ് മുഴുവൻ തെരച്ചിൽ നടത്തി .മാലിദ്വീപ് മേഖലയിൽ ഉണ്ടാകാം എന്ന് മത്സ്യത്തൊഴിലാളികൾ , സമുദായം വിചാരിക്കുന്നു.നയതന്ത്രത്തലത്തിൽ വിമാനം പറത്താൻ മാലിദ്വീപിന്റെ അനുവാദം വാങ്ങി .Very high frequency (VHF) റേഡിയോയിൽ സന്ദേശവും കൊടുത്തു .മാലിദ്വീപ് നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല .
മൊബൈൽ മൃതദേഹപെട്ടികളുള്ള ഐ എൻ എസ് സുജാതയിൽ , നാല് മത്സ്യത്തൊഴിലാളികൾ , ഡെപ്യൂട്ടി തഹസീൽദാർ ശ്രീ മോഹൻ രാജ് എന്നിവര്‍ 10 ഡിസംബറിന് വിഴിഞ്ഞം തുറമുഖത്തു നിന്നും ആഴക്കടലിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചു .മത്സ്യത്തൊഴിലാളികൾക്ക് തൃപ്തി വരുന്നത് വരെ തിരച്ചിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഐ എൻ എസ് സുഭദ്ര മറ്റൊരു കപ്പൽ അതിൻ്റെ സാധാരണ വിന്യാസത്തിനിടെ രണ്ട് തമിഴ്നാട് രജിസ്റ്റേർഡ് മീൻപിടുത്ത യാനങ്ങളായ മില്കിയാസ് , ഫെലിക്സിയ എന്നിവയെ ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ബിത്രാ ദ്വീപിൻറെ തൊണ്ണൂറു മെയിൽ വടക്കുകിഴക്ക് ദിശയിൽ കണ്ടെത്തി .മത്സ്യത്തൊഴിലാളികൾ ദാഹജലം അപേക്ഷിച്ചതനുസരിച്ചു 1500 ലിറ്റർ വെള്ളം എത്തിച്ചു.കപ്പൽ കൂടുതൽ തെരച്ചിലിനിടെ തകിടം മറിഞ്ഞ രണ്ടു
മീൻപിടുത്തയാനങ്ങളെ കണ്ടെത്തി.അണ്ണൈ ,എ വി എം ഇപി തുറൈ എന്നീ യാനങ്ങളിൽ അന്വേഷണത്തിൽ ദുരന്തത്തെ അതിജീവിച്ച ആരെയും കണ്ടെത്തിയില്ല .ഇത് സംസ്ഥാനസർക്കാരുകളെ അറിയിച്ചിട്ടുണ്ട് .
COMMENTS