ഓഖി: മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായമായി 4.40 കോടി രൂപ - വെള്ളിയാഴ്ച മുതൽ ബാങ്ക് അക്കൗണ്ട് വഴി വിതരണം തുടങ്ങി - 13 മത്സ്യഗ്രാമങ്ങളിലെ ...
ഓഖി: മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായമായി 4.40 കോടി രൂപ - വെള്ളിയാഴ്ച മുതൽ ബാങ്ക് അക്കൗണ്ട് വഴി വിതരണം തുടങ്ങി - 13 മത്സ്യഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് രണ്ടു കോടി രൂപ കൈമാറി
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളി കുടുംബത്തിന്് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 4.40 കോടി രൂപ ജില്ലയിൽ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഒരാഴ്ചത്തേക്ക് ഒരു കുടുംബത്തിന് 2000 രൂപ വീതമാണ് നൽകുന്നത്.
ജില്ലയിലെ 22,000 കുടുംബങ്ങൾക്കുള്ള തുകയാണ് വെള്ളിയാഴ്ച മുതൽ ബാങ്ക് അക്കൗണ്ട് വഴി നൽകിത്തുടങ്ങിയത്. തുക അനുവദിച്ച വെള്ളിയാഴ്ച വൈകിട്ടുതന്നെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വഴി തുക വിതരണം ആരംഭിച്ചു. നാളെയോടെ (ഡിസംബർ 13) പൂർത്തീകരിക്കും. നിലവിൽ 13 മത്സ്യഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് രണ്ടു കോടി രൂപയോളം അക്കൗണ്ടിലൂടെ കൈമാറിക്കഴിഞ്ഞതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ പറഞ്ഞു.
COMMENTS