കേരളത്തിലെ 15 സ്റ്റീൽ കമ്പനികൾ പൂട്ടി!! സന്തോഷം.അത്രയും പാരിസ്ഥിതിക പ്രശ്നം തീർന്നു കിട്ടിയല്ലോ.61 കമ്പിക്കമ്പനികളാണു കേരളത്തിൽ. ഒറീസ...
സന്തോഷം.അത്രയും പാരിസ്ഥിതിക പ്രശ്നം തീർന്നു കിട്ടിയല്ലോ.61 കമ്പിക്കമ്പനികളാണു കേരളത്തിൽ. ഒറീസയോ, ഛത്തീസ്ഗഡ് പോലെയോ ഇരുമ്പയിരുള്ള ഒരു സംസ്ഥാനമല്ല കേരളം. എന്നിട്ടും എങ്ങനെ ഇത്രയധികം കമ്പനികൾ ഉണ്ടായി? അതിനുള്ള അയിരെവിടെ നിന്നു ഇറക്കുമതി ചെയ്യുന്നു. അങ്ങനെ ചെയ്താൽ ലാഭകരമാകുമോ?
ഇരുമ്പയിരിൽ നിന്നു കമ്പി ഉല്പാദിപ്പിക്കുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല എന്നാണു എന്റെ അറിവ്. റീസൈക്കിൾഡ് സ്റ്റീലാണു കേരളത്തിലെ സ്റ്റീൽ കമ്പനികളുടെ പ്രോഡക്റ്റ്. അതിൽത്തന്നെ ഒരു പ്രമുഖ ബ്രാൻഡിനാണു ഡിമാന്റ്. അവർക്കാണു കമ്മീഷൻ കൂടുതൽ. കോണ്ട്രാക്റ്ററന്മാരും മേസ്തിരിമാരും അതേ റെക്കമന്റ് ചെയ്യു. അങ്ങനെ പണിത പതിനായിരക്കണക്കിനു വീടുകളും ഫ്ലാറ്റുകളും ഇന്നു കേരളത്തിലുണ്ട്. അവയ്ക്കൊന്നും വലിയ ആയുസില്ല. കാരണം ഇരുമ്പിനുപകരം തുരുമ്പിട്ടുപണിതാൽ പെട്ടെന്നു ലീക്കാകും. സാരമില്ല, അപ്പോൾ ഓട്ടയടയ്ക്കാനുള്ള ടെക്നോളജിയുമായി അവർ വീണ്ടും എത്തും.
വീടുപണി നടക്കുമ്പോൾ വിസാഖോ, ടാറ്റയോ മാത്രമേ ഉപയോഗിക്കു എന്നു ഞാനൊരു തീരുമാനമെടുത്തിരുന്നു. പലരും പരിഹസിച്ചു. കാരണം വിലക്കൂടുതലാണു. മണ്ടൻ! ഒരൊറ്റക്കാര്യത്തിൽ ഞാൻ ഉറച്ചു നിന്നു. ഓടിട്ടാലും തുരുമ്പിട്ടു പണിയാൻ ഞാനില്ല.
പാരമ്പര്യമുള്ള ഒരു കച്ചവടക്കാരനാണു അടുത്തുള്ള വിസാഖ് / ടാറ്റാ ഏജന്റ്. പക്ഷെ അയാൾക്കതു തരാൻ താല്പര്യമില്ല. നിർബ്ബന്ധമാണെങ്കിൽ ഒരു 100 ഓ 200 കിലോ തരും. ടൺ കണക്കിനു പറ്റില്ല. ‘ആ കമ്പിയൊന്നും കൊള്ളില്ല. പഴഞ്ചനാ അവയുടെ ടെക്നോളജി’ എന്നാണു ടാറ്റയേപ്പറ്റിയും വിസാഖിനേപ്പറ്റിയും അയാൾ പറഞ്ഞത്. അയാളെ വിട്ടു ഞാൻ എറണാകുളത്തു നിന്നു കമ്പി എടുത്തു. എനിക്കു നഷ്ടം വരുന്നതുകാണാൻ കുറേ ദുഷ്ടബുദ്ധികൾ കാത്തിരുന്നു. വിലക്കൂടുതലാണു. വണ്ടിക്കൂലിവേറെ കൊടുക്കണമെന്നൊക്കെ ഉപദേഷ്ടാക്കൾ. മാന്യനായ ഒരു എഞ്ജിനിയർ എന്റെ കൂടെ നിന്നു. അദ്ദേഹം ഒരു രഹസ്യം പറഞ്ഞു. ടാറ്റയോ വിസാഖോ ആണെങ്കിൽ കോണ്ട്രാക്റ്റർ പറഞ്ഞതിനേക്കാൾ 10% കുറച്ചെടുത്താൽ മതി. അത്ഭുതം! വാശിക്ക് തിക്കിയിട്ട് കെട്ടിയിട്ടും കമ്പി മിച്ചം!! അപ്പോഴാണു ഒരു കാര്യം മനസിലാകുന്നത്. ഇരുമ്പിനേക്കാൾ തുരുമ്പിനു ഭാരമൂണ്ട്!! വിസാഖോ ടാറ്റയോ പോലെ ഇരുമ്പയിരിൽ നിന്നും നേരിട്ട് ഉല്പാദിപ്പിക്കുന്ന കമ്പിയാണെങ്കിൽ മേശിരി പറയുന്നതിനേക്കാൾ കുറച്ചുമതി. തുരുമ്പിന്റെ ഭാരം മാർജ്ജിനായി കുറയ്ക്കാം.
എഴുതിയത് ശ്രീ അശോക് കർത്താ
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS