നൂറനാട് മാർക്കറ്റിന് സമീപത്തുകൂടി വടക്കോട്ടുള്ള റോഡ്, നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡിൽ പത്തും പതിനാലും വീലുകളുള്ള യമണ്ടൻ ലോറി...
നൂറനാട് മാർക്കറ്റിന് സമീപത്തുകൂടി വടക്കോട്ടുള്ള റോഡ്, നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡിൽ പത്തും പതിനാലും വീലുകളുള്ള യമണ്ടൻ ലോറികൾ മറ്റുവാഹനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് പാർക്ക് ചെയ്യുന്നത് നിത്യേന സംഭവമായി മാറിയിരിക്കുന്നു .ഹോൾസെയിൽ മുതലാളിമാരുടെ ഗോഡൗണുകൾ ഈ ചെറിയ റോഡിന്റെ വശങ്ങളിൽ ഉണ്ട്. ലോറികളിലുള്ള മുഴുവൻ സാധനങ്ങളും അൺലോഡ് ചെയ്തു കഴിയും വരെ (ചില തൊഴിലാളികൾ മർക്കടമുഷ്ടി കാണിച്ച് ) ഈ റോഡിൽ മറ്റു വാഹനങ്ങൾക്ക് യാത്ര നിഷേധിക്കുകയാണ്. ഹോസ്പിറ്റൽ കേസുമായി പോയപ്പോഴാണ് ബുദ്ധിമുട്ട് ശരിക്കും ബോധ്യമായത്.ഇവിങ്ങളിൽ ഗോഡൗണുകൾ എടുക്കുന്നവർക്ക് വാടക കുറച്ചു നൽകിയാൽ മതിയായിരിക്കും. പക്ഷേ വിലമതിക്കാനാകാത്ത നഷ്ടങ്ങളാണ് യാത്രക്കാർക്കുണ്ടാകുന്നതെന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും.
കടപ്പാട് : നൂറനാട് ഫേസ്ബുക്ക് കൂട്ടായ്മ
കടപ്പാട് : നൂറനാട് ഫേസ്ബുക്ക് കൂട്ടായ്മ
COMMENTS