ചാരുംമൂട് : നൂറനാട് ,പറയംകുളം സ്വദേശിയായ ഡോ. അനീഷ് കുമാർ , ബി.എ.എം.എസ് , എം.ഡി. (ആയുർവേദ - പഞ്ചകർമ്മ) ആലപ്പുഴ ജില്ലാ ആയുർവേദ മെഡിക്കൽ ...
ചാരുംമൂട് : നൂറനാട് ,പറയംകുളം സ്വദേശിയായ ഡോ. അനീഷ് കുമാർ , ബി.എ.എം.എസ് , എം.ഡി. (ആയുർവേദ - പഞ്ചകർമ്മ) ആലപ്പുഴ ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി ഡിസംബർ മൂന്നാം തീയതി നടന്ന സംഘടനയുടെ ജില്ലാ സമ്മേളനത്തിൽ തെരെഞ്ഞെടുത്തു . തിരുവനന്തപുരം പങ്കജകസ്തൂരി ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസറായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം .കരുനാഗപ്പള്ളി കോട്ടവീട്ടിൽ ആയുർജീവൻ ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ മെഡിക്കൽ ഡയറക്ടറാണ് ഇദ്ദേഹം. നൂറനാട് മംഗലത്ത് ആയുർജീവൻ ആയുർവേദ ട്രീറ്റ്മെൻറ് സെന്ററിലും ഡോ. അനീഷ് കുമാറിന്റെ ചികിത്സാസേവനം ലഭ്യമാണ്.
COMMENTS