വ്യാജവൈദ്യവും , മുറിവൈദ്യവും സമൂഹത്തിനു വിപത്താണ് .നിസ്സാരരോഗവുമായി അനാവശ്യമരുന്നുകൾ നൽകി വൈദ്യം അറിയാത്ത മുറിവൈദ്യന്മാർ ചികിത്സിച്ചു ...
വ്യാജവൈദ്യവും , മുറിവൈദ്യവും സമൂഹത്തിനു വിപത്താണ് .നിസ്സാരരോഗവുമായി അനാവശ്യമരുന്നുകൾ നൽകി വൈദ്യം അറിയാത്ത മുറിവൈദ്യന്മാർ ചികിത്സിച്ചു മറ്റു രോഗങ്ങൾ കൂടി ഉണ്ടാകുന്നത് പതിവാണ് . അലോപ്പതി , ആയുർവേദം ,ഹോമിയോപ്പതി മരുന്നുകൾ നൽകി ചികിത്സ ചെയ്യുന്ന 40000 വ്യാജന്മാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് വ്യാജന്മാരെ കണ്ടെത്താനുള്ള ഒരു സ്ക്വാഡ് നിലവിൽ ഉണ്ട് .എന്നാൽ പല്ലില്ലാത്ത ഇത് പ്രവർത്തിക്കാത്തതിനാൽ അത് കൊണ്ട് യാതൊരു പ്രയോജനവും ജനങ്ങൾക്കില്ല.
നിയമവും വ്യാജന്മാർക്ക് അനുകൂലം
നിയമത്തിൻറെ പഴുതുകൾ ഉപയോഗിച്ചാണ് വ്യാജവൈദ്യന്മാരും വ്യാജഡോക്ടര്മാരും ആളെകൊല്ലുന്ന ചികിത്സ നടത്തുന്നത്.ഗ്രാമപ്രദേശത്ത് കാര്യമായ പരിശോധനയും മറ്റും നടക്കാത്തതിനാൽ ഒരു ചികിത്സാകേന്ദ്രം തുടങ്ങുന്നത് എളുപ്പമാണ് .സോഷ്യൽ മീഡിയ വഴി കെമിക്കൽ വാദവും മറ്റും നിരത്തി വാക്സിൻ വിരുദ്ധത പ്രവർത്തിക്കുന്ന 'മുറിവൈദ്യന്മാർ' സംഘടനാശക്തി ഉപയോഗിച്ച് ആളുകളെ കൂട്ടുന്നു.സാമാന്യം പണം ഉണ്ടാക്കി കഴിഞ്ഞാൽ ഇവരുടെ രീതി മാറുകയായി . MBBS , BAMS കോഴ്സ് പൂർത്തിയാക്കിയ രജിസ്റ്റേർഡ് ഡോക്ടർമാർക്ക് കാമ്പസ് റിക്രൂട്ട്മെൻറ് നൽകി ഇവരുടെ സ്ഥാപനത്തിൽ നിയമിക്കും. അവരുടെ രെജിസ്ട്രേഷൻ ഉപയോഗിച്ച് വ്യാജൻ ചികിത്സിക്കും. പരമ്പാരാഗത പാരമ്പര്യവൈദ്യന്മാരുടെ രജിസ്ട്രേഷൻ നേടി തട്ടിപ്പ് നടത്തുന്നവരും ഉണ്ട് .ആലപ്പുഴ ജില്ലയിൽ തന്നെ അലോപാത്തും ,ആയുർവേദവും , ഹോമിയോപ്പതിയും വിദ്യാഭ്യാസം കൂടാതെ ചികിത്സിക്കുന്ന പ്രശസ്തനായ ഒരു വ്യാജവൈദ്യനുണ്ട് .ഡോക്ടറോട് രോഗലക്ഷണം പറഞ്ഞു മരുന്നിൻറെ പേര് ചോദിക്കുന്ന ലാഡവൈദ്യൻ. ഡോക്ടറിനോട് വാങ്ങിക്കുന്ന മരുന്ന് രോഗിക്ക് കൊണ്ട് കൊടുക്കാനായിരിക്കും.
COMMENTS