വീടു പണി പൂർത്തിയായപ്പോൾ അതിലൊരു അപകടം പതിയിരിക്കുന്നതു ഞാനറിഞ്ഞില്ല. സെപ്റ്റിക് ടാങ്ക് എന്ന ഖര-ജല മാലിന്യ വേർതിരിക്കൽ സംവിധാനം. വീടിനടുത്...
വീടു പണി പൂർത്തിയായപ്പോൾ അതിലൊരു അപകടം പതിയിരിക്കുന്നതു ഞാനറിഞ്ഞില്ല. സെപ്റ്റിക് ടാങ്ക് എന്ന ഖര-ജല മാലിന്യ വേർതിരിക്കൽ സംവിധാനം. വീടിനടുത്തൊരു പാടവുമുണ്ട്. മഴക്കാലമാകുമ്പോൾ അത് വെള്ളക്കെട്ടാകും. അതോടെ എർത്ത്ടാങ്ക് നിറയും. വെള്ളം ക്ലോസറ്റ് ബൌളിലേക്കു കയറിവരാൻ തുടങ്ങും. സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചപ്പോൾ ആർക്കിടെക്റ്റ് അതു മുൻകൂട്ടിക്കണ്ടില്ല. അദ്ദേഹത്തിന്റെ പ്ലാനിലെ കണക്കുകളെല്ലാം കിറുകൃത്യം. പക്ഷെ വെള്ളം കേറും! മഴക്കാലം ഞങ്ങൾക്കങ്ങനെ പേടിസ്വപ്നമായി.
ക്ലോസറ്റിലേക്കു മലിനജലം വരാതിരിക്കാൻ എന്താണ് മാർഗ്ഗം? പല എഞ്ജിനിയറന്മാരേയും സമീപിച്ചു. ആർക്കുമൊരു പ്രായോഗിക പരിഹാരം പറയാനില്ല. വെള്ളക്കെട്ടായതുകൊണ്ട് സഹിക്കുകതന്നെ എന്നു പറഞ്ഞ് സാങ്കേതികവിദഗ്ദർ കൈകഴുകി. ചിലർ റീസൈക്കിളിങ്ങ് സംവിധാനവും വാക്വം ക്ലോസറ്റുമൊക്കെ നിർദ്ദേശിച്ചു. ചെലവ് രണ്ടുമൂന്നു ലക്ഷമാകും. കുറുക്കന്മാരായിരുന്നു അവർ. എന്റെ കയ്യിൽ നിന്നും പണമിറക്കിച്ചാൽ അവർക്ക് ഗുണമുണ്ട്. നേരെചൊവ്വേ ഒരു സെപ്റ്റിക് ടാങ്ക് പണിയാൻ കഴിയാത്തവരുടെ നിർദ്ദേശത്തിനു വഴങ്ങാൻ മനസനുവദിച്ചില്ല. പരീക്ഷണാടിസ്ഥാനത്തിൽ അതു സ്ഥാപിച്ചാൽ പിന്നെ അവരെ കാണില്ല. ഫീസും കമ്മീഷനും മേടിച്ചവർ സ്കൂട്ടാകും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമ്മൾ തേരാപ്പാരാ നടക്കണം.
ലളിതമായ, പ്രായോഗിക പരിഹാരങ്ങളൊന്നും ആർക്കിടെക്റ്റുകൾക്കില്ല. അനുഭവത്തിന്റെ കുറവാണു. മറ്റുള്ളവരുടെ അനുഭവത്തെ ഉൾക്കൊള്ളാനുമവർ തയ്യാറല്ല. ഗ്രന്ഥത്തിൽ കാണുന്നതു മാത്രമാണു അവരുടെ സത്യം. അതിനു വിരുദ്ധമായതു സംഭവിച്ചാലും അവർ അംഗീകരിക്കില്ല. തങ്ങൾ പറയുന്നതാണു ശരിയെന്നു സ്ഥാപിക്കാൻ വാശിപിടിക്കുകയും ചെയ്യും. ഒരു വീടിന്റെ ശിലതൊട്ട് കൂരവരെയുള്ള പണി പൂർണ്ണമായും കണ്ടിട്ടുള്ള ഏതെങ്കിലും ആർക്കിടെക്റ്റ് ഉണ്ടാകുമോ? സാദ്ധ്യത കുറവാണു. ഡിസൈൻ ചെയ്യുന്നവനല്ല പണിയുന്നത്. അതാണു നമ്മുടെ വീടുകളുടെ ദുരന്തവും! ഏട്ടിലെപ്പശുവിനെ തീറ്റിശീലിച്ച അവർക്കു ജീവനുള്ള പശുവിനെപോറ്റാനാവില്ല. അതോടെ അവരെ വിട്ടു. അന്വേഷണം പുറത്ത് ആരംഭിച്ചു.
അങ്ങനെയാണു ബാബുവിനെ കണ്ടുമുട്ടുന്നത്. വിഷയം പറഞ്ഞപ്പോൾ ഒരു പരീക്ഷണം നടത്തിനോക്കാമെന്നു ബാബു ഏറ്റു. ഡിഗ്രിയൊന്നുമില്ല. സാധാരണക്കാരൻ. അതുകൊണ്ട് പറ്റിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു. വീടുപണിയൊക്കെ അറിയാം. ഉപദേശത്തിനു ഫീസുമില്ല. ബാബു തന്റെ മനസിലുള്ള ആശയം വിവരിച്ചു. പാടത്തുവെള്ളം നിറയുമ്പോൾ സെപ്റ്റിടാങ്കിലേക്കു കയറുന്നത് സ്വാഭാവികം. അതൊഴുകിപ്പോകാൻ വഴിയുണ്ടാക്കിയാൽ പ്രശ്നം തീരും. എർത്ത് ടാങ്കിലേക്കാൾ മർദ്ദം കുറഞ്ഞ ഒരു സംവിധാനം അതിനു കണക്റ്റ് ചെയ്താൽമതി. ബാബു ഒരു രൂപകല്പന പറഞ്ഞു. അതിലൊരു പ്രായോഗികതയുണ്ടെന്നു തോന്നി. അത് പരീക്ഷിക്കാൻ തീരുമാനിച്ചു. നിർവ്വഹണത്തിനു ഒരു പ്ലംബറെ ബാബുതന്നെ ഏർപ്പാടാക്കി. അയാൾ വന്നു നോക്കിയപ്പോഴാണു ആരും ശ്രദ്ധിക്കാതെപോയ ആ എഞ്ജിനിയറിങ്ങ് പിഴവ് ശ്രദ്ധയിൽ പെട്ടത്. സീവേജ് പൈപ്പുകളുടെ ചരിവ് കൂടുതലാണു. ആദ്യത്തെ അറ പകുതിയേ നിറയു. എർത്തു ടാങ്ക് കവിയുമ്പോൾ വെള്ളം ആ അറയിലേക്കുവരും. ആദ്യത്തെ പടി അതു ശരിയാക്കലായിരുന്നു. പിന്നെ എർത്തു ടാങ്കിൽ ബാബു ഡിസൈൻ ചെയ്ത സംവിധാനം ഘടിപ്പിച്ചു. ആകെ ചെലവ് 20000 രൂപ. ഓഖിക്കാലത്തു മഴകോരിച്ചൊരിഞ്ഞിട്ടും ബൌളിലെ ജലനിരപ്പുയർന്നില്ല. ആശ്വാസം. ഇതാണു ശാസ്ത്രം. ഇതാണു മനുഷ്യോപകാരപ്രദമായ സാങ്കേതികവിദ്യ. ഓഖിമഴ നൽകിയ സർട്ടിഫിക്കറ്റിൽ കൂടുതൽ എന്തു തെളിവുവേണമതിനു?
വെള്ളക്കെട്ടുള്ള പ്രദേശത്തു ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണു ബാബുവിന്റെ സാങ്കേതികവിദ്യ. സാധനവിലയും പണിക്കൂലിയും മാത്രം കൊടുത്താൽ മതി, ചെയ്തു തരും. ബാബു എഞ്ജിനിയറിങ്ങ് കോളേജിലൊന്നും പോകാത്തതുകൊണ്ട് അതിന്റെ ചെലവ് നാം വഹിക്കണ്ട.
ഗുണപാഠം : അറിവും അനുഭവവുമുള്ളവനെ പണിയേൽപ്പിക്കാവു. ബോർഡിലെ ഡിഗ്രിയുടെ അക്ഷരം നോക്കി പോയാൽ പണി കിട്ടും.

എഴുതിയത് ശ്രീ അശോക് കർത്താ
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS