മാവേലിക്കര : മാവേലിക്കരക്കാരുടെ കിണറുകളിലേക്ക് വരുന്ന ജലത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് വലിയകുളം .തിരുവിതാംകൂർ ദേവസ്വം ബോർഡിന്...
മാവേലിക്കര : മാവേലിക്കരക്കാരുടെ കിണറുകളിലേക്ക് വരുന്ന ജലത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് വലിയകുളം .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള രണ്ട് ഏക്കറോളം വരുന്ന ഈ ജലാശയം ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ലക്ഷ്മി കഫേ, വുഡ് ലാൻഡ് ക്ലാസിക്, കാർത്തിക, സ്വയംഭൂ എന്നീ ഹോട്ടലുകളിലെയും KSFE അടക്കമുള്ള ദേവസ്വം ബിൽഡിംഗിലെ 15 ൽപ്പരം സ്ഥാപനങ്ങളിലെയും കൈയ്യേറി താമസിക്കുന്നവരുടെയും മാലിന്യവും കക്കൂസ് മാലിന്യവും ഒഴുകിവരുന്നത് പരിശുദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അധീനതയിലും 40 മീറ്റർ ചുറ്റളവിനുള്ളിലും ഉള്ള ഈ കുളത്തിലേക്കാണ്. മുൻസിപ്പാലിറ്റിയുടെ പിന്നിലായി സ്ഥിതി ചെയ്യുന്ന വലിയകുളം കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ഭാഗമായുള്ളതായിട്ടുകൂടി ചങ്കുറപ്പുള്ള ഒരു കൃഷ്ണ ഭക്തൻപോലും ഈ വൃത്തികേടിനെതിരെ പ്രതികരിക്കാനില്ല എന്നത് കഷ്ടം തന്നെ.
![]() |
വീഡിയോ , ചിത്രങ്ങൾ കടപ്പാട് : അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ. |
COMMENTS