1. സ്വന്തമായി ധനവും സമ്പത്തും ആരോഗ്യവും സൗന്ദര്യവും കിട്ടുമെന്നിരിക്കെ അതെല്ലാം ഉപേക്ഷിച്ച് നമുക്ക് വേണ്ടി അതിനായി ശാസ്ത്രീയമായി ഏലസ്സ്...
1. സ്വന്തമായി ധനവും സമ്പത്തും ആരോഗ്യവും സൗന്ദര്യവും കിട്ടുമെന്നിരിക്കെ അതെല്ലാം ഉപേക്ഷിച്ച് നമുക്ക് വേണ്ടി അതിനായി ശാസ്ത്രീയമായി ഏലസ്സ് തയ്യാർ ചെയ്ത് തരുന്ന ഈ 'ഡോക്ടർ ' ആണ് വലിയവൻ.... ഈ മഹാന് സമാധാനത്തിനുള്ള nobel prize കൊടുക്കേണ്ടത് അനിവാര്യമാണ്. പാവം വിശ്വാസികളെ കബളിപ്പിച്ച് ഒരു വ്യാജ ഡോക്ടറേറ്റും വെച്ച് വ്യാജ പരസ്യം കൊടുക്കുന്ന ഇയാളുടെ നിയമ വിരുദ്ധപരസ്യം കൊടുക്കുന്ന മാധ്യമങ്ങൾ അല്പമെങ്കിലും ധർമ്മം കാട്ടണം!
2. വിജയ് മല്യയും അറ്റ്ലസ് രാമചന്ദ്രനും അടക്കമുള്ളവർ ഈ പരസ്യം ഒന്ന് കണ്ടിരുന്നെങ്കിൽ രക്ഷപെട്ടേനെ... മതേതരത്വം എന്നത് ഇന്ന് ഇന്ത്യയിൽ ഇത്തരം ദുർമന്ത്രവാദികൾക്ക് മാത്രമേ ഉള്ളൂ.... തൊഴിലും വിവാഹവും കുടുംബഭദ്രതയും നഷ്ടപ്പെട്ട ഒരുത്തൻ ദിനപ്പത്രത്തിൽ വ്യാജപരസ്യം കൊടുത്ത് ജനത്തെ ചൂഷണം ചെയ്യുന്നു! ലക്ഷങ്ങൾ കൊയ്യുന്നു!
3. ആഴ്ചയിൽ മൂന്ന് നേരം നാല് മാസം തേച്ചപ്പോൾ മുടി കൊഴിച്ചിൽ നിന്നുവെന്നും പുതിയ മുടി കിളിച്ചു എന്നും ഡോക്ടറുടെ പേര് വിദ്യാഭ്യാസ യോഗ്യത ഒക്കെ ചേർത്ത് പ്രസിദ്ധീകരിച്ച പരസ്യം.
Indulekha Bringha Oil എന്ന ഈ ഉല്പന്നം ശുദ്ധ തട്ടിപ്പാണ് .മുടി വളർത്തുന്ന ആയുർവേദ ഔഷധമാണെന്നുള്ള പരസ്യം ജനങ്ങളെ കബളിപ്പിക്കലാണ്.234 രൂ .മുടക്കി ഇത് വാങ്ങി ഉപയോഗിച്ച ആരുടെയും മുടി വളർന്നിട്ടില്ല .. നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാറുമില്ല..പ്രത്യേകിച്ച് സ്ത്രീകൾ ! ഈ പരസ്യത്തിലുള്ള Dr. Meenakshi Gupta എന്നൊരാൾ ജീവിച്ചിരിന്നിട്ടേയില്ല. നമ്മളെ വഞ്ചിച്ച് പണം പിഴിയാൻ വേണ്ടി വ്യാജ ഡോക്ടറുടെ പടവും കൊടുത്ത് വ്യാജ പരസ്യം ചെയ്യുന്ന ഇന്ദുലേഖയുടെ പരസ്യം കൊടുത്തവരും കൊടുക്കുന്നവരും Drugs & Magic Remedies Act അനുസരിച്ച് ശിക്ഷിക്കപ്പെടേണ്ടവരാണ്.
ഇതൊക്കെ ഉപയോഗിച്ച ജനങ്ങളുടെ പ്രതികരണം ഇന്ദുലേഖയുടെ ഫേസ്ബുക്ക് പേജിൽ തന്നെ കമന്റുകളിൽ ഉണ്ട് .
മറ്റു വ്യാജ പരസ്യങ്ങൾ
ഡിസംബർ അഞ്ചിന് പ്രധാനപ്പെട്ട 3 ദിനപ്പത്രങ്ങളിൽ വന്ന ചില പരസ്യങ്ങളാണിവ. എഡിറ്റോറിയൽ പേജിൽ ചൂഷണത്തിനും അന്ധവിശ്വാസത്തിനും അനാചാരത്തിനും വ്യാജ മരുന്നുകൾക്കും തട്ടിപ്പിനുമെതിരെ മുഖപ്രസംഗമെഴുതുന്ന പത്രങ്ങൾ ഒന്നോർക്കുക.നിങ്ങളുടെയും പരസ്യം നൽകുന്നവരുടെയും പ്രവർത്തി Drugs and Magic Remedies Act പ്രകാരം 6 മാസം വരെ തടവും പിഴയും കിട്ടാവുന്നതാണ്. കുറ്റകൃത്യം ആവർത്തിച്ചാൽ ഒരു വർഷം വരെ തടവും പിഴയും.
4.
5.
6.
7.
8.
9.
10.
11.
എഴുതിയത് അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS