കായംകുളം : എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 1193 ധനു 5 ആം തീയതി (20 December 2017 ) ആരംഭിച്ച് 11 ആം തീയതി (26 ...
കായംകുളം : എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 1193 ധനു 5 ആം തീയതി (20 December 2017 ) ആരംഭിച്ച് 11 ആം തീയതി (26 December 2017) സമാപിക്കും .
കർമ്മയോഗം , ഭക്തിയോഗം എന്നിവയെ സംയോജിപ്പിച്ച് ഒറ്റധര്മമായി അവതരിപ്പിക്കുന്ന യോഗശാസ്ത്രമാണ് ശ്രീമദ്ഭാഗവതം. കലികാല ദുരിതങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യന് സമാധാനവും , ഐശ്വര്യവും ധർമ്മചിന്തയും പ്രദാനം ചെയ്യുന്നതിനുള്ള മഹത്കർമ്മമാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം . ഓരോരുത്തരുടേയും ദുഃഖത്തിന് ശാന്തി വരുത്തുവാൻ ഭഗവാൻ യജ്ഞശാലയിൽ സന്നിഹിതനായിരുന്നു എന്നതാണ് സപ്താഹയജ്ഞത്തിൻെറ പ്രാധാന്യം.കലിയുഗത്തിൽ നടമാടികൊണ്ടിരിക്കുന്ന ധർമ്മച്യുതിയിൽ നിന്നും മനുഷ്യരാശിക്ക് രക്ഷനേടുവാനുള്ള സിദ്ധഔഷധവും രക്ഷാകവചവുമാണ് നാമസംകീർത്തനം. കര്മത്തിനും , ജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന ഇത്തവണത്തെ സപ്താഹ യജ്ഞം നടത്തുന്നത് ശ്രീ പട്ടാംബി രാജഗോപാലാണ്.
യജ്ഞത്തോടനുബന്ധിച്ചു നാം ഏറെക്കാലമായി കാത്തിരിക്കുന്നതും ശ്രീഗുരുവായൂരപ്പന് ഏറെ പ്രിയകരവുമായ അവാർഡും , പുരാണ പ്രശ്നോത്തരിയും ,പുരാണ ചിത്രരചനാ മത്സരവും വിഭാവനം ചെയ്തിട്ടുണ്ട് .ക്ഷേത്രാചാരങ്ങൾ ,നിത്യനൈമിത്തിക കർമ്മങ്ങൾ , സദാചാരങ്ങൾ തുടങ്ങി മനുഷ്യൻെറ സമാധാനജീവിതത്തിന് അത്യാവശ്യമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രഭാഷണം , കീർത്തനാലാപനങ്ങൾ ,പൂജകൾ എന്നിവയാൽ ലോകക്ഷേമാർത്ഥം നടത്തപ്പെടുന്ന ഈ ആധ്യാത്മിക യജ്ഞത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ദ്രവ്യ സമർപ്പണ ഘോഷയാത്ര കിഴക്കേക്കരയിൽ ആൽത്തറ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറേക്കരയിൽ പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് കര ചുറ്റി ക്ഷേത്രത്തിൽ എത്തി ചേരുന്നു.
20 ഡിസംബർ 2017 | ധനു 05 ബുധൻ 1193
21 ഡിസംബർ 2017 | ധനു 06 വ്യാഴം 1193
22 ഡിസംബർ 2017 | ധനു 07 വെള്ളി 1193
23 ഡിസംബർ 2017 | ധനു 08 ശനി 1193
24 ഡിസംബർ 2017 | ധനു 09 ഞായർ 1193
25 ഡിസംബർ 2017 | ധനു 10 തിങ്കൾ 1193
26 ഡിസംബർ 2017 | ധനു 11 ചൊവ്വ 1193

17 ഡിസംബർ 2017 | ധനു 02 ഞായർ 1193
ദ്രവ്യസമർപ്പണ ഘോഷയാത്ര
ദ്രവ്യ സമർപ്പണ ഘോഷയാത്ര കിഴക്കേക്കരയിൽ ആൽത്തറ ജംഗ്ഷനിൽ നിന്നും പടിഞ്ഞാറേക്കരയിൽ പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് കര ചുറ്റി ക്ഷേത്രത്തിൽ എത്തി ചേരുന്നു.
19 ഡിസംബർ 2017 | ധനു 04 തിങ്കൾ 1193
ഉച്ചക്ക് 3 മുതൽ വിഗ്രഹഘോഷയാത്ര
യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കാക്കനാട് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തട്ടാവഴി ജംഗ്ഷൻ , ചിറകുളങ്ങര ദേവീക്ഷേത്രം , പുലിയാറ ജംങ്ഷൻ , തോണ്ടിയത്ത് ജങ്ഷൻ , കറുകത്തറ ജംഗ്ഷൻ ,കൊച്ചുവള്ളിൽ ജംഗ്ഷൻ ,കോട്ടാൽ ക്ഷേത്രം , നവനീത് കൃഷ്ണസ്വാമി ക്ഷേത്രം ,ആലുംമൂട്ടിൽ ക്ഷേത്രം , ടൌൺ വഴി ശ്രീ വിഠോബാ ക്ഷേത്രം ,കോയിക്കപ്പടിക്കൽ നാഗരാജ ക്ഷേത്രം ,വനദുര്ഗാദേവിക്ഷേത്രം ,തറയിൽക്കാവ് ക്ഷേത്രം ,തെക്കേനട ,ആൽത്തറ ജംങ്ഷൻ , പാപ്പാടിയിൽ ജംങ്ഷൻ ,എരുവ കിഴക്ക് എസ്.എൻ.ഡി.പി. ഗുരുമന്ദിരം, പെരളശേരിൽ ജംങ്ഷൻ, ഒറ്റത്തെങ്ങിൽ ജംങ്ഷൻ, അരുവന്നൂർകുറ്റി , മഠത്തിൽ ജംങ്ഷൻ ,ശ്രീമാൻകുളങ്ങര ക്ഷേത്രം , പത്തിയൂർ ദേവീക്ഷേത്രം ,അമ്മൻകോവിൽ ക്ഷേത്രം ,പ്രിയദർശിനി ജംങ്ഷൻ ,മാവോളിൽ ജംങ്ഷൻ വഴി,പുത്തന്പുരക്ഷേത്രം ,പാണപ്പള്ളിയിൽ ക്ഷേത്രം ,പുലിപ്ര ഭാഗം വഴി നെടുവക്കാട്ട് ക്ഷേത്രം ,മണ്ണാഞ്ചിയിൽ ജംങ്ഷൻ ,പാഴൂച്ചിറ വഴി പാപ്പിൽ ജംക്ഷൻ ,മാവിലേത്ത് ജംങ്ഷനിലെത്തി അവിടെ നിന്നും താലപ്പൊലിയോട് കൂടി ആചാര്യവരവേൽപോടെ ക്ഷേത്രത്തിൽ എത്തി .വിഗ്രഹഘോഷയാത്രയിൽ താലപ്പൊലിയുമായി ബാലികമാരും ഭക്തജനങ്ങളും പങ്കെടുത്തു .
യജ്ഞവേദിയിൽ എല്ലാ ദിവസവും
രാവിലെ 5 മണിക്ക് : ഹരിനാമകീർത്തനം
രാവിലെ 5:30 ന് : ഗണപതിഹവനം ,ശാന്തിമന്ത്രജപം
7 മുതൽ വൈകിട്ട് 5 വരെ : ഭാഗവതപാരായണം
ഉച്ചക്ക് 12:00 മുതൽ : പ്രഭാഷണം
ഉച്ചക്ക് 12:30 മുതൽ : അന്നദാനം
വൈകിട്ട് 7:30 ന് : ദീപാരാധന , ദീപക്കാഴ്ച്ച ,പ്രഭാഷണം
21 ഡിസംബർ 2017 | ധനു 06 വ്യാഴം 1193
22 ഡിസംബർ 2017 | ധനു 07 വെള്ളി 1193
23 ഡിസംബർ 2017 | ധനു 08 ശനി 1193
24 ഡിസംബർ 2017 | ധനു 09 ഞായർ 1193
25 ഡിസംബർ 2017 | ധനു 10 തിങ്കൾ 1193
26 ഡിസംബർ 2017 | ധനു 11 ചൊവ്വ 1193
COMMENTS