ആലപ്പുഴ : ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു...
ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾ മരിച്ചവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പ്ലസ് വൺ മുതലുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ജില്ലാ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2251103.
COMMENTS