പത്തനംതിട്ട :മാതൃ-ശിശു സംരക്ഷണം, കുടുംബ ക്ഷേമ-ഗര്‍ഭ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കൗമാര ആരോഗ്യം, മാനസികാരോഗ്യം, ആര്‍ത്തവ ശുചിത്വം തുടങ്ങി...
പത്തനംതിട്ട :മാതൃ-ശിശു സംരക്ഷണം, കുടുംബ ക്ഷേമ-ഗര്‍ഭ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കൗമാര ആരോഗ്യം, മാനസികാരോഗ്യം, ആര്‍ത്തവ ശുചിത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം.
മുലയൂട്ടലിന്റെ ആവശ്യകത, രോഗപ്രതിരോധ കുത്തിവയ്പുകളുടെ പ്രസക്തി, നവജാത ശിശുക്കളെ സൂക്ഷ്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളി ല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാരൂപം, കുടുംബ ക്ഷേമ-ഗര്‍ഭ നിയന്ത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാരൂപം, കൗമാര ആരോഗ്യം, ആര്‍ത്തവ ശുചിത്വം, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാരൂപം എന്നിവയാണ് അവതരിപ്പിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം-ഹൃദ്യം പദ്ധതികളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം പരിപാടിയുടെ അവസാന ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കണം. സംഘടനയെക്കുറിച്ചോ, അവതാരകനെക്കുറിച്ചോ ഉള്ള ലഘുവിവരണം, പരിപാടിയുടെ ഉള്ളടക്കം, നിരക്ക്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷ ഈ മാസം 31ന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം-ദേശീയ ആരോഗ്യ ദൗത്യം, ളാഹേത്ത് ബില്‍ഡിംഗ് രണ്ടാംനില, ജനറല്‍ ആശുപത്രിക്ക് സമീപം, ഡോക്ടേഴ്സ് ലെയ്ന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഓഡീഷന് ഹാജരായി പരിപാടി അവതരിപ്പിക്കണം.പരിപാടികള്‍ക്കാവശ്യമായ വേഷവിധാനം, മൈക്ക് സംവിധാനം, വാഹനം എന്നിവ ഉള്‍പ്പെടുത്തിയായിരിക്കണം നിരക്ക് ലഭ്യമാക്കേണ്ടത്.

COMMENTS