$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeസായിശങ്കര ശാന്തി കേന്ദ്രത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചാരണം

കാലടി : വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ധർമ്മസ്ഥാപനമായ സായിശങ്കര ശാന്തികേന്ദ്രത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം നടക്കുന്നു എന്നു പരാത...

കാലടി : വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ധർമ്മസ്ഥാപനമായ സായിശങ്കര ശാന്തികേന്ദ്രത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം നടക്കുന്നു എന്നു പരാതി ഉന്നയിച്ചു സ്ഥാപനം പൊലീസിൻെറ സഹായം തേടി.

കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകനായ ഹരി ഗോവിന്ദ് സായി എഴുതുന്നു ....

ദയവു ചെയ്ത് ഞാനീ എഴുതുന്നതും ഇടുന്ന സ്ക്രീൻ ഷോട്ടുകളും എന്റെ സുഹൃത്തുക്കളാരും വായിക്കാതെയും കാണാതെയും പോകരുത്.. ആരേയും വ്യക്തിഹത്യ നടത്തുവാനല്ല ഇതിവ്വിടെ ചെയ്യുന്നത്.

വൃദ്ധസദനങ്ങളല്ല വൃദ്ധരുടെ ദയനീയവും ഭയാനകവുമായ അവസ്ഥകൾക്ക് കാരണം. വൃദ്ധരോടുള്ള യുവതലമുറയുടെ വികലമായ മനോഭാവമാണ്. അതാണ് മാറേണ്ടത്. രോഗങ്ങൾ ഇല്ലാതായാൽ ആശുപത്രികളുടെ എണ്ണവും ആവശ്യകതയും താനെ കുറയും. അതിനാൽ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കുക. വീട്ടിൽ മുത്തശ്ശിമാരും അപ്പൂപ്പന്മാരും ഒക്കെ ഉണ്ടെങ്കിൽ സ്വന്തം അമ്മയെക്കാളും അച്ഛനേക്കാളും ഒരുപിടി മുകളിൽ സ്ഥാനം നൽകണം. പിഞ്ചുകുഞ്ഞുങ്ങൾക്ക് കളിക്കുവാനായി സ്മാർട്ട് ഫോൺ നൽകുന്നതിനു പകരം അവരേ നല്ല നല്ല ചെറുകഥകൾ പറഞ്ഞു തരുന്ന അമ്മൂമ്മമാരുടെ അടുത്തേക്കു വിടുക.

പലവീടുകളിലും വളർത്തു മൃഗങ്ങളോടുള്ള പരിഗണനപോലും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമുടലെടുത്ത അറിവിന്റെയും കലർപ്പില്ലാത്ത സ്നേഹത്തിന്റെയും നിറകുടങ്ങളായ ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് സമൂഹ മനസ്സിനെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യം! അതിന്റെ ഏറ്റവും വലിയ തെളിവാണ് ലക്ഷങ്ങൾ മുടക്കി ഒരു ക്രോസ് ബ്രീഡഡ് നായയെ സ്വന്തം കട്ടിലിൽ എടുത്തു കിടത്തുമ്പോളും ആയിരങ്ങൾ മുടക്കി ഒരു ഹോം നേഴ്സിനെ നിറുത്തുവാൻ നിങ്ങൾക്ക് കഴിയാത്തത് എന്നത്. (നിങ്ങൾ കുഞ്ഞായിരുന്നപ്പോൾ ഒരറപ്പും കൂടാതെയാണ് അവർ നിങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ വാത്സല്ല്യപൂർവ്വം വൃത്തിയാക്കി നിങ്ങളെ എണ്ണ തേച്ചു കുളിപ്പിച്ചുകൊണ്ടിരുന്നത് എന്നോർക്കുക).പ്രശസ്തനായ Knife Painter Razi Rozariao യുടെ വാക്കുകൾ കടമെടുത്താൽ "Old age is the return of Childhood Innocence.." ശൈശവത്തിൽ രുചിച്ചറിഞ്ഞ മധുരമായ നിഷ്ക്കളങ്കതയുടെ വിവേകം നിറഞ്ഞ തിരിച്ചുവരവാണ് വാർദ്ധക്യം! അഥവാ #രണ്ടാം #ബാല്ല്യം ശൈശവത്തിൽ നമുക്കുണ്ടായിരുന്ന ചെറിയ ചെറിയ പിടിവാശികൾ ഇന്ന് അവർക്കും ഉണ്ടാവുമെന്നറിയുക. അത് വാർദ്ധക്യ സഹജമാണ്. ജനിച്ചാൽ പിന്നെ നമുക്ക് ഇങ്ങനെ വയസ്സായിക്കൊണ്ടേയിരിക്കും. ഇനി ഞാൻ വിഷയത്തിലേക്ക് വരാം...

സ്നേഹമാണ് ദൈവമെന്ന് പറഞ്ഞ ക്രിസ്തുവിന്റെ ജന്മദിനങ്ങളെല്ലാം ഒരുപാട് സ്നേഹം പരസ്പരം പങ്കുവെയ്ക്കപ്പെടുന്ന അവസരങ്ങളാതിനാൽ അവയെല്ലാം ആനന്ദപ്രദമായ സുമുഹൂർത്തങ്ങളുമാണ്. ഞാൻ ഇന്നലെ രണ്ട് നേരം ഭക്ഷണം കഴിച്ചത് എന്റെ 4 ഉറ്റ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നാണ്. ആ അമ്മമാരുടെ സ്നേഹം തന്നെ ആയിരുന്നു ഭക്ഷണത്തിലെ ഏറ്റവും രുചികരമായ ചേരുവയും. പക്ഷേ ഇവിടെ വൃദ്ധസദനത്തിൽ കേക്ക് മുറിക്കുമ്പോഴും എന്റെ അമ്മമാരുടെ മുഖമെല്ലാം വാടിതന്നെയാണ് ഇരുന്നത്. രോഗികളേയും മരിച്ചു പോയവരേയും ഒക്കെ ആശുപത്രിയിൽ കൊണ്ടു പോകാൻ AMBULANCE ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന 89 അവിവേകികളുടെ കണ്ടെത്തലുകളാണ് അതിനു കാരണം.

ആദ്യമിത് ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും വിദ്യാസമ്പന്നതയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളികളെന്നഭിമാനിക്കുന്നവർ അർഹിക്കുന്ന അവഗണന നൽകി സൽക്കരിച്ചോളുമെല്ലോ എന്നു കരുതിയാണ് പ്രതികരിക്കാതിരുന്നത്. എന്നാൽ ഇന്നലെയും എന്റെയൊരു സ്നേഹിതൻ ഇതേ പറ്റി എന്നോട് സംസാരിച്ചപ്പോൾ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ അപകടമാണല്ലോ എന്നുതോന്നി. വെറും ബാലിശമായ സംശയങ്ങളുടേയും തെറ്റുധാരണകളുടെയും പേരിൽ അയൽവാസിയായ ഒരാൾ ഈ സ്ഥാപനത്തിന്റെ സൺഷേഡിന്റെ മുകളിലെ ദ്വാരത്തിലൂടെ ചിത്രീകരിച്ച ഒരു വീഡിയോ ആണ് ഇതിന് ആധാരം. SPY Cam രീതിയിൽ ആയതിനാൽ അതിലെ Content എന്തെന്നു പോലും ചിന്തിക്കാതെ ആ "Exclusive video" കൈമാറിക്കൊണ്ട് ചിലർ അവരുടെ സാമൂഹ്യബോധം fb യിലൂടെ ആദ്യമായി പ്രകടിപ്പിച്ചു കണ്ടത് എന്നിൽ ആശ്ചര്യവും അതിലേറെ സഹതാപവുമുണർത്തി. ഇത്രയ്ക്ക് ബുദ്ധിശൂന്യരായി പോയോ നമ്മുടെ തലമുറ എന്നു ഞാൻ ചിന്തിച്ചു പോയി. രാത്രിയിൽ AMBULANCE വരുന്നു... ഒരാളെ രണ്ടു പേർ ചേർന്ന് അതിൽ കയറ്റുന്നു.. വണ്ടി സ്ഥലം വിടുന്നു. മരിച്ച ആൾ ആരെന്നോ.. അറിയിക്കേണ്ടവരെ അറിയിച്ചുവോ എന്നോ, മൃതദേഹം എവിടേയക്കാണ് കൊണ്ടുപോയതെന്നോ അയാൾക്കറിയില്ലായിരുന്നു. സത്യം തിരിച്ചറിഞ്ഞ ആ വ്യക്തി വൈകിയാണെങ്കിലും അയാളിട്ടിരുന്ന പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.ഏതായാലും കാണുമ്പോൾ ഇളിച്ചുകാണിച്ചു കൊണ്ടിരുന്ന നാട്ടിലെ ചില ആട്ടിൻ തോലിട്ട ചെന്നായ്ക്കളേ തിരിച്ചറിയുവാൻ സഹായിച്ച ആ സുഹൃത്തിന് എന്റെ നന്ദി. ചിലർ അങ്ങനെയാണ്. ക്ഷീരമുേള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നാണല്ലോ..

പക്ഷേ എനിക്ക് ചോദിക്കുവാനുള്ളത് ഈ സ്ഥാപനം കണ്ടിട്ടുപോലുമില്ലാത്ത..
'വൃദ്ധസദനം' എന്നു കേട്ടപാടെ ഹാലിളകി ആ വീഡിയോ ഷെയർ ചെയ്ത എവിടെയോ ഉള്ള 89 പടുവിഡ്ഢികളോടാണ്. ബുദ്ധിജീവികളാണ് നിങ്ങളെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. (വിവരമില്ലായ്മയുടേയും വെളിവുകേടിന്റെയും നിലവിലത്തെ പര്യായ പദം അതാണല്ലോ)

പതിറ്റാണ്ടുകളായി AMBULANCE സേവനം അനുഷ്ഠിക്കുന്ന ജോയി ചേട്ടനോടും കുടുംബത്തോടും അവർക്കുണ്ടാക്കിയ മാനനഷ്ടത്തിന്റെ പേരിൽ മാപ്പു പറയാൻ നിങ്ങൾ തയ്യാറാണോ? അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളേ ഒരു നിമിഷത്തേക്കെങ്കിലും അഭിമുഖീകരിക്കുക സാധ്യമാണോ? ഇതൊന്നും പറ്റിയില്ല എങ്കിൽ കുറഞ്ഞപക്ഷം ഒന്നു മനസ്സറിഞ്ഞു പശ്ചാത്തപിക്കുകയെങ്കിലും ചെയ്യുക. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ഇവിടെ വരുവാനും ഇവിടുത്തെ അന്തേവാസികളെ നേരിൽ കണ്ട് സത്യാവസ്ഥ അറിയുന്നതിനുമായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഈ സ്ഥാപനത്തിൻെറ സൽപേരിന് കളങ്കം വരുത്തിയോ ഇല്ലയോ എന്നോർത്ത് വിഷമിക്കേണ്ട. കാരണം നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് നടത്തിയ കുപ്രചരണങ്ങളേക്കാൾ ആയിരം മടങ്ങ് ശക്തിയുണ്ട് ഇവിടുത്തെ അമ്മമാരുടെ പ്രാർത്ഥനകൾക്ക്.

സ്ക്രീൻ ഷോട്ടുകളിലേക്ക്നന്മയാകുന്ന കാന്തി കാണുവാൻ കണ്ണിനാകേണമേ..

നല്ല വാക്കിന്റെ ശീലുചൊല്ലുവാൻ നാവിനാകേണമേ..
സ്നേഹമാകുന്ന ഗീതമോ കാതിനിണയാകണേ..
ജീവജാലങ്ങളാകിലും ജന്മബന്ധുവായീsണേ.
സത്യമെന്നുള്ള ശീലമോടെ ശാന്തി അറിയേണമേ..

ഓർമ്മയിൽ സൂക്ഷിക്കുവാൻ ചില സുന്ദരനിമിഷങ്ങൾ.കണ്ണിൽ കാരുണ്യത്തിന്റെ കുളിർമ്മയുള്ളവർക്ക് നന്മ നിറഞ്ഞ കാഴ്ചകൾ ഹൃദ്യം.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: സായിശങ്കര ശാന്തി കേന്ദ്രത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചാരണം
സായിശങ്കര ശാന്തി കേന്ദ്രത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചാരണം
https://3.bp.blogspot.com/-qmLS66hxU58/WkNH1HK3Q2I/AAAAAAAAEEU/LviOKDBV7hw6ZEJTeA5LUE5U-xWjy_vdgCEwYBhgL/s1600/premier-tools-336x280-banner.jpg
https://3.bp.blogspot.com/-qmLS66hxU58/WkNH1HK3Q2I/AAAAAAAAEEU/LviOKDBV7hw6ZEJTeA5LUE5U-xWjy_vdgCEwYBhgL/s72-c/premier-tools-336x280-banner.jpg
Kayamkulam Online
https://www.kayamkulamonline.com/2017/12/blog-post_86.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2017/12/blog-post_86.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy