ആറു വര്ഷം കഴിഞ്ഞു ഫേസ്ബുക് മെസെഞ്ചർ ആപ്പ് വന്നിട്ട് .ഇതിനോടകം അനവധി ഫീച്ചറുകൾ വന്നു പോയി .ഇപ്പോൾ നിങ്ങൾക്ക് അതിൽ ഗെയിം കളിക്കാം , വിഡിയോ ...
ആറു വര്ഷം കഴിഞ്ഞു ഫേസ്ബുക് മെസെഞ്ചർ ആപ്പ് വന്നിട്ട് .ഇതിനോടകം അനവധി ഫീച്ചറുകൾ വന്നു പോയി .ഇപ്പോൾ നിങ്ങൾക്ക് അതിൽ ഗെയിം കളിക്കാം , വിഡിയോ കൈമാറാം ,ചാറ്റ് ബോട്ടുകളുമായി സംവദിക്കാം , ജീവിതത്തിലെ പല പ്രധാന ചുവട്വെയ്പുകളും മെസഞ്ചർ ഡേ വഴി ഷെയർ ചെയ്യാം.എന്നാൽ ഈ അധിക സവിശേഷതകൾ ഡേറ്റ തിന്നുന്നവ കൂടിയാണ് .തുലോം പരിമിതം സ്റ്റോറേജ് , കുഞ്ഞൻ പ്രോസസ്സർ ഉള്ള പഴയ ഫോണുകൾക്ക് സ്പീഡ് ഇല്ലാത്ത നെറ്റും കൂടിയാകുമ്പോൾ ഇവൻ അപസ്മാരം നൽകുന്നു.
ഇതിന് പരിഹാരമെന്നോണം മെസഞ്ചർ ലൈറ്റ് എത്തുന്നു.ആൻഡ്രോയിഡ് ഫോൺ , ടാബ്ലറ്റ് എന്നിവയിൽ ഇൻസ്റ്റോൾ ചെയ്തു ഫേസ്ബുക്ക് ലോഗിൻ ഡീറ്റെയിൽസ് കൊടുത്തു പ്രവർത്തനസജ്ജമാക്കാം .വൈഫൈ ഉപയോഗിച്ച് സൗജന്യ കോളുകൾ വിളിക്കാം , മെസ്സേജ് , ഫോട്ടോ ,ലിങ്കുകൾ കൈമാറാം , ഗ്രൂപ്പ് ചാറ്റ് എന്നിവ ആർഭാടം കൂടാതെ നടത്താം .
സത്യം പറയാമല്ലോ ഈ ആപ്പ് 10 MB സ്പേസ് ഉപയോഗിക്കും.എന്നാൽ ഡേറ്റ വളരെ പിശുക്കി ഞെരുക്കുന്നതിനാൽ പരിമിത മൊബൈൽ ഡേറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്ക് അല്ലെങ്കിൽ വേഗതയോടെ ആശയവിനിമയം നടത്തേണ്ടവർക്ക് ഒരനുഗ്രഹമാണ്. ആകെ ഉള്ള വിഷമം ഫേസ്ബുക്ക് ഐഓഎസ്സിൽ ഇത് ഉണ്ടാക്കിയിട്ടില്ല .അത് കൊണ്ട് ആപ്പിൾ ഫോൺ കൊണ്ട് നടക്കുന്നവർ ഇത് മിസ്സ് ചെയ്യും.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
ഇതിന് പരിഹാരമെന്നോണം മെസഞ്ചർ ലൈറ്റ് എത്തുന്നു.ആൻഡ്രോയിഡ് ഫോൺ , ടാബ്ലറ്റ് എന്നിവയിൽ ഇൻസ്റ്റോൾ ചെയ്തു ഫേസ്ബുക്ക് ലോഗിൻ ഡീറ്റെയിൽസ് കൊടുത്തു പ്രവർത്തനസജ്ജമാക്കാം .വൈഫൈ ഉപയോഗിച്ച് സൗജന്യ കോളുകൾ വിളിക്കാം , മെസ്സേജ് , ഫോട്ടോ ,ലിങ്കുകൾ കൈമാറാം , ഗ്രൂപ്പ് ചാറ്റ് എന്നിവ ആർഭാടം കൂടാതെ നടത്താം .
സത്യം പറയാമല്ലോ ഈ ആപ്പ് 10 MB സ്പേസ് ഉപയോഗിക്കും.എന്നാൽ ഡേറ്റ വളരെ പിശുക്കി ഞെരുക്കുന്നതിനാൽ പരിമിത മൊബൈൽ ഡേറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്ക് അല്ലെങ്കിൽ വേഗതയോടെ ആശയവിനിമയം നടത്തേണ്ടവർക്ക് ഒരനുഗ്രഹമാണ്. ആകെ ഉള്ള വിഷമം ഫേസ്ബുക്ക് ഐഓഎസ്സിൽ ഇത് ഉണ്ടാക്കിയിട്ടില്ല .അത് കൊണ്ട് ആപ്പിൾ ഫോൺ കൊണ്ട് നടക്കുന്നവർ ഇത് മിസ്സ് ചെയ്യും.
SPONSORED
Reported by Jenson John
He can be reached at jensojohn1985@gmail.com .Mobile No. 9447253145 .Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS