മത്സ്യബന്ധന മേഖലയിൽ വൻ തോതിൽ അഴിമതി നടക്കുന്നുണ്ട്. ശക്തികുളങ്ങര : മത്സ്യബന്ധന മേഖലയിൽ വൻ തോതിൽ അഴിമതി നടക്കുന്നുണ്ട്.നിർഭാഗ്യവശാൽ സർക്ക...
മത്സ്യബന്ധന മേഖലയിൽ വൻ തോതിൽ അഴിമതി നടക്കുന്നുണ്ട്.
ശക്തികുളങ്ങര : മത്സ്യബന്ധന മേഖലയിൽ വൻ തോതിൽ അഴിമതി നടക്കുന്നുണ്ട്.നിർഭാഗ്യവശാൽ സർക്കാർ ഇടപെടൽ ഖജനാവ് ബാലൻസ് ശീറ്റ് ലക്ഷ്യം വച്ചുള്ളതു മാത്രമായതിനാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി.വർഷാവർഷം ബോട്ട്, വള്ളങ്ങൾ Fitness സർട്ടിഫിക്കറ്റ് നൽകേണ്ട സമയത്ത് കടമെടുത്ത ലൈഫ് ജാക്കറ്റുകൾ ഉപയോഗിച്ചാണ് പാസാക്കുന്നത്. കൂടിയ ഭാഗം യാനങ്ങളും കാണാതെയാണ് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണം നടത്തുന്നത്.
നോട്ട് നിരോധനത്തിനു പിന്നാലെ അഴീക്കൽ കേന്ദ്രീകരിച്ച് ഫിഷിംഗ് നടത്തി വന്ന ചെറു ബോട്ടുകളെയെല്ലാം തീര കടലിൽ മത്സ്യ ബന്ധനം നടത്തുന്നു എന്നാരോപിച്ചു ഓടിച്ചിട്ട് പിടിച്ച് രൂപ 25000/- വീതം ഫൈൻ അടിക്കുകയായിരുന്നു. ഫൈൻ കാശായി ത്തന്നെ വേണമെന്നും പുതിയ നോട്ട് തന്നെ വേണമെന്നും ഫിഷറീസ് ഓഫീസർക്ക് നിർബന്ധമായിരുന്നു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ ഒരു പ്രമുഖ ഇടതു നേതാവിനെ നേരിൽ കണ്ടു കാര്യം പറഞ്ഞപ്പോൾ തിരിച്ച് തട്ടികയറുകയായിരുന്നു. അഴിമതിയിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടു അപ്പോൾ ബോദ്ധ്യപെട്ടു. ഇപ്പോൾ അദ്ധേഹം ഒരു സർക്കാർ കോർപ്പറേഷൻ ചെയർമാനാണ്.
മറ്റ് മേഖലകൾ പോലെയല്ല മത്സ്യ ബന്ധനവും മത്സ്യതൊഴിലാളികളും. സർക്കാർ നിയമനിർമ്മാണം നടത്തുമ്പോൾ ഇവരെ കൂടിയാലോചിക്കണം.
തീരദേശ പോലീസ് സേനയിൽ തീർത്തും കടലുമായി ബന്ധമുള്ളവരെ തന്നെ നിയമിക്കണം, അല്ലെങ്കിൽ ബിനോയി മോൻ ബോട്ട് കപ്പലിടിച്ചു താന്നപ്പോൾ രക്ഷാ പ്രവർത്തനത്തിനു പോയ പോലീസുകാരെ പോലെ 'വാളു ' വച്ചു കുഴയുന്നവരെ കരയ്ക്കെത്തിക്കാനും അവരുടെ നിലവിളി കാണാനും മാത്രമെ സമയം കാണൂ. സർക്കാരിനെ കാത്തു നിൽക്കാതെ ഏതു കാലാവസ്ഥയിലും കടലിൽ പോയി രക്ഷാപ്രവർത്തനം നടത്താൻതക്ക ശേഷിയുള്ള യാനങ്ങൾ ബോട്ട് ഓണെഴ്സ് അസോസിയേഷനുകൾ ത്തന്നെ സജ്ജമാക്കി ദുരന്തനിവാരണം നടത്തുക.
Written by Ivin Gancius
He is a Lawyer, Trademark Attorney & Startup Mentor.Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS