$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=homeSeven Part Analysis on Ockhi Cyclone and Disaster to Fishermen

ഓഖി ചുഴലിക്കാറ്റും ദുരിതാശ്വാസ അവലോകനവും! ഏഴു ഭാഗങ്ങളിലായി ! ഭാഗം ഒന്ന് : 1992 അല്ലെങ്കിൽ 1993. അപ്പൻ കൈയിൽ ഉണ്ടായിരുന്ന കാശും നാട്ടുകാ...

ഓഖി ചുഴലിക്കാറ്റും ദുരിതാശ്വാസ അവലോകനവും! ഏഴു ഭാഗങ്ങളിലായി !

ഭാഗം ഒന്ന്:

1992 അല്ലെങ്കിൽ 1993. അപ്പൻ കൈയിൽ ഉണ്ടായിരുന്ന കാശും നാട്ടുകാരുടെ അടുത്ത് നിന്നും 3 രൂപ പലിശക്ക് എടുത്ത പൈസയും (നോട്ട് ദി പോയിന്റ്: 36 ശതമാനം പലിശ) പിന്നെ കോസ്റ്റൽ അർബൻ ബാങ്കിൽ നിന്ന് എടുത്ത ലോണും വെച്ച് വാങ്ങിച്ച ഒരു തടി ബോട്ടുണ്ടായിരുന്നു. വടക്കു നിന്ന് ഉള്ള സുഹൃത്തിന്റെ കൈയിൽ നിന്നും വാങ്ങിച്ച സെക്കൻഡ് ഹാൻഡ് ബോട്ട് ആണ്. വലിയ ഒരു എൻജിൻ പണി ഉണ്ടായിരുന്നത് കടം എടുത്തു ശരിയാക്കിതിന് ശേഷം ഡീസൽ അടിക്കാനുള്ള കാശടക്കം കടമെടുത്തു പണിക്കു വിട്ട ബോട്ടാണ്. എന്റെ സ്നേഹിതന്റെ അപ്പനായിരുന്നു പണിക്കു സ്രാങ്കായി ആ പ്രാവശ്യം അപ്പന്റെ ബോട്ടിൽ പോയത്. ആദ്യമായിട്ട് ആയിരുന്നു അദ്ദേഹം ഞങ്ങടെ ബോട്ടിൽ കേറിയത്.


അപ്പൻ സാമ്പത്തിക ബാധ്യത മൂലം മദ്യപാനം കൂടുതൽ ആയിരുന്നു ആ സമയത്തു. പണിക്കു പോയ ബോട്ട് തിരിച്ചു വരേണ്ട ദിവസം അപ്പൻ അടിച്ചു പൂസായി വീട്ടിൽ വന്നു അമ്മയുമായി ബഹളം വെച്ച് എപ്പോഴോ ഉറങ്ങാൻ കിടന്നത് ഓർമയുണ്ട്. പിന്നെ പാതിരാത്രിക്ക് വീട്ടിൽ ആളുകൾ വന്നു വിളിക്കുന്നു. അപ്പൻ എണീറ്റ് ഹാർബറിൽ പോയി. മൊത്തം പ്രശനം ആയി. വീട്ടിൽ അമ്മയും ചേട്ടനും അനിയത്തിയും എണീറ്റ്. പിന്നെ ഞാൻ ഹാർബറിൽ പോയി. ബോട്ടു ഹാർബറിന്റെ അകത്തേക്ക് കയറാനുള്ള ചാലിൽ ഉള്ള മൺതിട്ടയിൽ ഇടിച്ചു കേറി ഇരിക്കുവാന്. സ്രാങ്കിനു ഒരൽപം കണക്കു പിഴച്ചു. ഇപ്പോൾ ആലോചിച്ചു നോക്കുമ്പോൾ മനസ്സിലാവുന്നു അന്ന് ഒരു പക്ഷെ നീപ് ടൈഡ് (neap tide) ആയിരുന്നു കാണും എന്ന്. വേലിയിറക്കത്തിന് മണലിൽ ഉറച്ച ബോട്ട് അടുത്ത വേലിയേറ്റ സമയത്തു ചരിഞ്ഞു മുട്ടൻ പണിയാണ് അന്ന് ബോട്ടിനു കിട്ടിയത്. അപ്പനും. പിന്നെ ഉണ്ടായതു ചരിത്രമാണ്. വീടും ബോട്ടുമെല്ലാം വിക്കേണ്ടി വന്നു.
അന്ന് ഹാർബറിൽ പോയ ഞാൻ അപ്പന്റെ കൂടെ ഏകദേശം ഒന്നര ദിവസം അവിടെ തന്നെ നിന്നു ഉറങ്ങാൻ പോലും പോകാതെ. ഇടയ്ക്കു വീട്ടിൽ പോയി കക്കൂസിൽ പോകാനായി. (ഭാഗ്യം നമ്മൾ കേരളത്തിലായതു. വല്ല ഉത്തർപ്രദേശിലോ മറ്റോ ആയിരുന്നെങ്കിൽ അവിടം മുഴുവൻ തൂറി നാശമാക്കിയേനെ ഞാൻ അന്ന്). അപ്പന്റെ ഹാങ്ങ് ഓവർ മാറുന്നതിനു മുൻപ് കിട്ടിയ എട്ടിന്റെ പണിയാണ്.

ഭാഗം രണ്ടു:

കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചാർളി ജോസഫ് അച്ചായൻ വലിയ ബോട്ടുടമ ആണെങ്കിലും ബോട്ടിന്റെ എന്ത് പണി ഉണ്ടെങ്കിലും ജോലിക്കാരെകാളും മുൻപേ ചാടിയിറങ്ങി യാർഡിൽ നിന്നു പണിയെടുക്കുമായിരുന്നു എന്ന്. വെള്ളത്തിൽ ഇറങ്ങി മുതലാളി പണിയെടുക്കുമ്പോൾ പിന്നെ തൊഴിലാളികൾക്ക് കരയിൽ നിന്നു പണിയെടുക്കാൻ പറ്റുമോ. വളരെ കഷ്ട്ടപെട്ടു പണിയെടുത്തു ഉയർന്നു വന്ന ബോട്ടു മുതലാളി ആണ് അദ്ദേഹം.

ഭാഗം മൂന്നു:

എന്റെ അപ്പൻ ലേലത്തൊഴിലാളി ആയിരുന്നു. വടക്കു നിന്നും സീസണിന് മുനമ്പം, കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും അപ്പന്റെ സുഹൃത്തുക്കളുടെ ബോട്ടുകൾ വരുന്നതും കാത്തു കടലിൽ ക്ഷോഭം ഉണ്ടെങ്കിൽ മുട്ടിന്റെ പുറത്തു പോയി നിക്കുന്ന അപ്പനെ ഇപ്പോഴും ഓർമയുണ്ട്. അവിടെ ഞാൻ കണ്ടിട്ടുള്ളത് അപ്പനെ പോലെ അല്ലെങ്കിൽ ചാർളി ജോസഫിനെ പോലെ വേവലാതിയോടെ ബോട്ടുകൾ തിരിച്ചു വരാനായി നോക്കി നിക്കുന്ന കുറച്ചധികം ആളുകളെയാണ്. ഈ കൂട്ടത്തിൽ ഓഷ്യാനിക്, കപ്പിത്താൻ, ബേബി മറൈൻ, കിങ്‌സ്, ചോയ്സ് തുടങ്ങിയ സീഫുഡ് കമ്പനികളുടെ ബൈയിങ് ഏജന്റുമാരും ഉണ്ടാകും. ആരൊക്കെ അവിടെ ഉണ്ടെങ്കിലും അവർക്കു സ്വന്തമായി ബോട്ടു ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ നോക്കി നിന്നവർ സുഹൃത്തുക്കളുടെ കൂടെ അവരുടെ മാനസികമായ സങ്കർഷങ്ങളിൽ കൂടെ നിക്കുവായിരുന്നു.

അന്നത്തെ കാലത്തു മൊബൈൽ വന്നിട്ടില്ല. അവര് ഗ്രൗണ്ടിൽ ഉണ്ടാകും. ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതാണ് മത്സ്യത്തൊഴിലാളികൾക്ക് ഇഷ്ടം. അത് അവരുടെ ചങ്കിൽ നിന്നു വരുന്നതാണ്. വള്ളമായാലും ബോട്ടു ആയാലും നീണ്ടകരയോ ശക്തികുളങ്ങരയോ നീണ്ടകരയോ വാടിയോ സെന്റ് ആൻഡ്‌റൂസോ അഴീക്കലോ ആയാലും ഇത് തന്നെ ആണ് മൽസ്യത്തൊഴിലാളികളുടെ സഹകരണം. അവർ സുഹൃത്തിന്റെ ആപത്തിൽ പങ്കു ചേരും. മുന്നും പിന്നും നോക്കാതെ ആവശ്യമുണ്ടെങ്കിൽ എടുത്തു കടലിൽ ചാടുകയും ചെയ്യും.

ഭാഗം നാല്:

ഈ പറഞ്ഞു വന്നത് ഇന്ന് അഞ്ചാം ദിവസം ആണ് ചുഴലി വന്നിട്ട്. ഇപ്പോൾ അപ്പന് ലേലത്തിന് ഒരു ബോട്ട് മാത്രമേ ഉള്ളു. ആ ബോട്ട് പണിക്കു പോയിട്ടുണ്ടായിരുന്നില്ല എന്നാണ് അമ്മ പറഞ്ഞത്. ചാർളി ജോസഫ് ആയാലും എന്റെ അപ്പനായാലും അതല്ല മൽസ്യബന്ധന മേഖലയിൽ പണിയെടുക്കുന്ന ഏതു തൊഴിലാളി ആയാലും മുതലാളി ആയാലും ഗ്രൗണ്ടിൽ കാണും. മൊബൈൽ ഉള്ള ഇന്നത്തെ കാലത്തും ഇതിനു മാറ്റം ഒന്നും വന്നിട്ടില്ല. ഇന്നലെയും വൈകിട്ട് ഞാൻ വീട്ടിൽ വിളിച്ചു നോക്കി അപ്പനോട് സംസാരിക്കാൻ. അപ്പൻ രാവിലെ ഹാർബറിൽ പോയിരിക്കുവാ ഇത് വരെ തിരിച്ചു വന്നില്ല എന്ന മറുപടിയാണ് കിട്ടിയത്.

ഭാഗം അഞ്ചു:
  • # ഒരു ബോട്ടു/വള്ളം ദുരന്തം ഉണ്ടായാൽ ഞാൻ ഇന്നുവരെയും കണ്ടിട്ടില്ല വീട്ടിലോ ഓഫീസിലോ ഇരുന്നു ഫോണിൽ പ്രശനങ്ങൾ തീർക്കുന്ന ഉടമസ്ഥൻ. നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ട് എങ്കിൽ എനിക്കൊന്നു കാണിച്ചു തരണേ. 
  • # അപകടം സംഭവിച്ച സ്ഥലത്തു ഒരു ബോട്ടിലോ വള്ളത്തിലോ ഭാഗമായി പണിയെടുക്കുന്ന ഒരു ജോലിക്കാരെയും ലേലക്കാരനെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല അവർ ഇത് മുതലാളിയുടെ വാഹനമല്ലേ, മുതലാളി നോക്കി കൊല്ലും എന്ന് പറഞ്ഞു വീട്ടിൽ പോയത്. 
  • # അങ്ങനെ പോകാത്തതിന് ഒരു കാരണം ഉണ്ട്. ഓണർഷിപ് എന്ന് പറയും. അതായതു ഉത്തമാ, മുതലാളി ആയാലും തൊഴിലാളി ആയാലും മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്ക് കടലിനോടും അവന്റെ അന്നം തേടി തരുന്ന വാഹനത്തിനോടും അതിൽ പണിയെടുക്കുന്ന പണിക്കാരോടും ഒരു കമ്മിറ്റ്മെന്റു ഉണ്ട്. ഒരു വിശ്വാസം ഉണ്ട്. ചോദിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിക്കുന്ന ഒരു മനസുണ്ട്. 
  • # പാർട്ടി ഏതായാലും ഇങ്ങനെ ഒരു അപകടം വരുമ്പോൾ മാറി നിക്കുന്ന സാഹചര്യങ്ങൾ എന്റെ ഓർമയിൽ ഇല്ല. 
  • # ദുരന്തം ഉണ്ടായ സ്ഥലത്തു നേരിട്ട് ചെന്ന് ഇറങ്ങി നിന്നാലേ പ്രശനങ്ങളുടെ വ്യാപ്തി മനസിലാക്കാൻ പറ്റൂ. മറ്റുള്ളവർ പറഞ്ഞു അറിയുന്ന വിവരങ്ങൾക്ക് ഏറ്റകൊറച്ചിലുകൾ ഉണ്ടാകാം. 
  • # ചാർളി ജോസഫ് ആയിരുന്നു ദുരന്ത നിവാരണ സമിതിയുടെ തലപ്പത്തു എങ്കിൽ അദ്ദേഹം കടപ്പുറത്തു കാണുമായിരുന്നു രാവും പകലും. അദ്ദേഹത്തിന്റെ കീഴിൽ പണിയെടുക്കുന്ന ഉദ്യോഗസ്ഥർ ഫോണിൽ സന്ദേശം കൊടുത്തു ഓർഡറുകൾ നടത്തിയേനെ. ഓഫീസിൽ ഇരുന്നു പണിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഓഫീസിൽ ഇരിക്കും. ഗ്രൗണ്ടിൽ ഇറങ്ങി കാര്യങ്ങൾ നടത്തേണ്ട ആവശ്യം ചാർളി ജോസഫിന് ആയിരിക്കും. നേവിയോ കോസ്റ്റഗാർഡോ കോസ്റ്റൽ പൊലീസോ ആയാലും ചാർളി ജോസഫ് നിക്കുന്നിടത്തു വരുത്തിയേനെ. 
  • # ദുരന്ത മുഖത്ത് നിക്കുമ്പോഴേ അറിയൂ എത്ര ബോട്ടു ആണ് ഗവർമെന്റിന്റെ കൈയിൽ ഉള്ളത്. എത്രെണ്ണം ആണ് കട്ടപുറത്തു ഇരിക്കുന്നത്. എത്ര പേര് ബോട്ടില് പണിക്കുണ്ട്. എന്നൊക്കെ.
ഭാഗം ആറ്:

ഒരുപാട് എഴുതി ചത്ത മീനിന്റെ ********(edited) പറയുന്നില്ല. **(edited)ത്തിലെ പണിയാണ് സഖാവെ നടക്കുന്നത്. മൽസ്യത്തൊഴിലാളിയുടെ ചങ്കിലെ തീ കാണാതെ ******(edited) വായിൽ വരുന്നത് വിളിച്ചു പറയുന്ന മന്ത്രിമാരും MLA മാരും ഉന്നത അധികാരത്തിൽ ഇരിക്കുന്ന ദുരന്ത നിവാരണ സമിതി മേധാവിക്ക് യോജിച്ചതല്ല.

ഭാഗം ഏഴ്:

മൽസ്യത്തൊഴിലാളികൾ ആയിട്ടുള്ള ന്യായീകരണ തൊഴിലാളികൾ ഉടനെ വന്നു പൊങ്കാല തുടങ്ങുമ്പോൾ (ഇതെഴുതിയ ആളോട് യുക്തിരഹിതമായ  തർക്കം) ഇതുമായി ബന്ധമില്ലാത്തവർക്കും കൂടി അവസരം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

ചാർളി അച്ചായന്റെ പേര് ഇവിടെ ഉപയോഗിച്ചതിൽ മാപ്പു.

Written by Dani Gorgon 

Dani Gorgon, hailing from Sakthikulangara in Kollam worked in the fishing industry in different roles before he moved to Dubai. He is an expert in the maritime industry with expertise on various fishing methods and marine technologies. He can be contacted directly on danigorgon@gmail.com .


Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

COMMENTS

Name

Anniversary,9,Arts,26,Auction,1,Auto,3,Beauty,4,Best Rated,4,Birthday,1,Business,24,Business Offer,4,Churches,1,Cinema,1,Computer,1,Construction,2,Consumer Voice,19,Courier Service,1,Design,1,Education,78,Electrical,1,Events,102,Exhibition,3,Fashion,2,Festivals,12,Finance,16,Food & Drink,1,Health,27,History,28,Home Appliances,1,Inauguration,7,Interior,3,Jobs,92,KO,8,Krishi,37,Legends,3,Lifestyle,3,Lost & Found,1,Meetings,13,Mobile Phone,1,News,704,Obituary,12,Old Age Home,1,Organic,1,Other Events,16,People,31,Photography,1,Places,12,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,24,Society,5,Sporting Event,6,Sports,4,Staff Pick,9,Story,2,Technology,16,Temples,7,Tenders,1,Tools,1,Travel,6,Weather,1,Wedding,1,World,1,
ltr
item
Kayamkulam Online: Seven Part Analysis on Ockhi Cyclone and Disaster to Fishermen
Seven Part Analysis on Ockhi Cyclone and Disaster to Fishermen
https://2.bp.blogspot.com/-PVqhEBsTOMs/WiOxOUahFWI/AAAAAAAADqo/is3l_Q9K90EJi89EKz8UnRMapKtLgfASwCPcBGAYYCw/s640/fishing-trawler.jpg
https://2.bp.blogspot.com/-PVqhEBsTOMs/WiOxOUahFWI/AAAAAAAADqo/is3l_Q9K90EJi89EKz8UnRMapKtLgfASwCPcBGAYYCw/s72-c/fishing-trawler.jpg
Kayamkulam Online
https://www.kayamkulamonline.com/2017/12/seven-part-analysis-on-ockhi-cyclone.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2017/12/seven-part-analysis-on-ockhi-cyclone.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy