പത്തനംതിട്ട : മകരജ്യോതിയോടനുബന്ധിച്ച് ജനുവരി 10 2018 മുതല്‍ 16 ജനുവരി 2018 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗ...
പത്തനംതിട്ട : മകരജ്യോതിയോടനുബന്ധിച്ച് ജനുവരി 10 2018 മുതല്‍ 16 ജനുവരി 2018 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നതിനാലും അവരുടെ വാഹനം സുഗമമായി സഞ്ചരിക്കുന്നതിനും ഈ കാലയളവില്‍ പ്രയാസകരമായതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
COMMENTS