✸ മനീഷ് ജയച്ചന്ദ്രൻ 900 കേസുകളിയായി 3500 കോടി രൂപയുടെ പ്ലോട്ടുകൾ,ഫ്ളാറ്റ് , കടകൾ ,സ്വർണാഭരണങ്ങൾ ,വാഹനങ്ങൾ ,ബാങ്ക് നിക്ഷേപം ,സ്ഥിര നി...
✸ മനീഷ് ജയച്ചന്ദ്രൻ
900 കേസുകളിയായി 3500 കോടി രൂപയുടെ പ്ലോട്ടുകൾ,ഫ്ളാറ്റ് , കടകൾ ,സ്വർണാഭരണങ്ങൾ ,വാഹനങ്ങൾ ,ബാങ്ക് നിക്ഷേപം ,സ്ഥിര നിക്ഷേപങ്ങൾ എന്നിവ ബിനാമി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തു .ഇവയിൽ അഞ്ചു കേസുകളിൽ മാത്രമായി 150 കോടി രൂപയുടെ ആസ്തികൾ വരും.ബിനാമികളുടെ പേരിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി 110 കോടി രൂപ വില വരുന്ന 50 ഏക്കർ ഭൂമി വാങ്ങികൂട്ടിയിരുന്നു .വസ്തുബ്രോക്കർമാരിൽ നിന്നും മറ്റും തെളിവ് ലഭിച്ചു .സ്വന്തക്കാർ , തൊഴിലാളികൾ എന്നിവരുടെ പേരിൽ അസാധു നോട്ടുകൾ നോട്ടുനിരോധനകാലത്ത് നിക്ഷേപിച്ചതായി ആദായനികുതി വകുപ്പിന് വിവരം ലഭിച്ചു .ഈ പണം പിന്നീട് കമ്പനിക്ക് മാറ്റുകയായിരുന്നു .39 കോടിയാണ് ഇങ്ങനെ ബാങ്കിൽ അടച്ചത്.
മറ്റൊരു കേസിൽ 1.11 കോടി രൂപ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് വാഹനത്തിൽ ഉള്ള ആൾ പണം തന്റേതല്ലെന്ന് പറഞ്ഞു നിഷേധിക്കുകയായിരുന്നു .ആരും അവകാശം പറഞ്ഞു വരാത്ത ആ പണം ബിനാമി നിയമത്തിൽ പെടുത്തി .ഏഴു വർഷം തടവും ആസ്തിയുടെ മാർക്കറ്റ് വിലയുടെ കാൽഭാഗം പിഴയുമായി ശിക്ഷ ഉയർത്തിയത് ഈ അടുത്ത കാലത്താണ്.ഭാരതം മുഴുവൻ ആദായനികുതി വകുപ്പ് വലവിരിച്ചിരിക്കുകയാണ് .
Maneesh Jayachandran
He is a kerala based web design consultant working for Orangis Online.He can be reached at maneesh@careerdrive.in . Mobile: 9947202625Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS