1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗന...
1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. " ഹെലികോപ്റ്ററിൽ പറക്കുന്നത് കർണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല" എന്ന് വ്യക്തമാക്കി.
അതുകണ്ടപ്പോൾ അന്ന്
കേരള മുഖ്യനായിരുന്ന കരുണാകരർജിക്കും ഒരു ഹെലികോപ്റ്റർ വേണമെന്നു തോന്നി.ഇടതുപക്ഷ പാർട്ടികൾ ഘോരമായി എതിർത്തു.
അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.
ഗുണ്ടുറാവു ഹെലികോപ്റ്ററിൽ പാറിപ്പറന്നതു കൊണ്ടാണ് കർണാടകം പോയതെന്ന് ചില വക്രബുദ്ധികൾ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാൽ കരുണാകർജിയുടെ കോപ്ടർ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്റ്റർ ഇല്ല.
അന്ന് കണ്ണോത്ത് കരുണാകരൻ റിസ്ക് എടുത്ത് ഒരു ഹെലികോപ്റ്റർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

ലേഖകൻ : അഡ്വ. എ. ജയശങ്കർ

COMMENTS