ഏകദേശം ഒരു മാസം മുൻപ് പുലർച്ചെ 3 മണിക്ക് അത്യാഹിത വിഭാഗത്തിൽ നിന്നും ഡോക്ടർ Jaleeb Palliyal വിളിച്ചു, "സാറെ ഒരു പാമ്പ് കടിച്ചു വന്ന ഒര...
ഏകദേശം ഒരു മാസം മുൻപ് പുലർച്ചെ 3 മണിക്ക് അത്യാഹിത വിഭാഗത്തിൽ നിന്നും ഡോക്ടർ Jaleeb Palliyal വിളിച്ചു, "സാറെ ഒരു പാമ്പ് കടിച്ചു വന്ന ഒരു രോഗിയുണ്ട്, കുറച്ചു സീരിയസ് ആണ്, സാർ പെട്ടന്ന് വരണം".
ഹോസ്പിറ്റൽ വാഹനത്തിനു കാത്തു നിൽക്കാതെ സ്വന്തം കാറുമായി വേഗം ഹോസ്പിറ്റലിൽ എത്തി. ചെന്ന് നോക്കിയപ്പോൾ ഏകദേശം ഒരു 55 വയസുള്ള അമ്മച്ചി.കൂടെ ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ട്
പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചു, ഇന്നലെ ഉച്ചക്ക് പാമ്പ് കടിച്ചതാണ്, ചേനത്തണ്ടൻ(viper ),ഉടനെ വിഷ വൈദ്യനെ കാണിച്ചു, വൈദ്യൻ കടിച്ച ഭാഗത്തു മുറിവ് വലുതാക്കി, ഒരു കല്ല് വച്ച്, ഒരു മണിക്കൂറിനു ശേഷം, കുഴപ്പമൊന്നും ഇല്ല, വീട്ടിൽ പൊയ്ക്കോളൂ, പക്ഷെ പതിനാലു ദിവസം പഥ്യം നോക്കണം, എല്ലാം ശരിയാവവും എന്നും പറഞ്ഞു വീട്ടിൽ വിട്ടതാണ്,
പക്ഷെ രാത്രി രണ്ട് മണിക്ക് രോഗി രക്തം തുപ്പി, ചെറിയ ശ്വാസം മുട്ടും വന്നു, കടിച്ച ഭാഗത്തു കാലിന്റെ വീക്കം വല്ലാതെ കൂടി വന്നു, കൂടെ ഭയങ്കര വേദനയും ഉണ്ട്.രോഗിയെ പരിശോധിച്ചു, bite mark ഉണ്ട്, നല്ല നീരും വന്നിട്ടുണ്ട്, വായയിൽ നിന്നും രക്തം വരുന്നുണ്ട്, മൂത്രം പോകുന്നുമില്ല
കാര്യം മനസ്സിലായി, viper bite ആണ്, ശരീരത്തിൽ വിഷം കയറിയിട്ടുണ്ട്, പിന്നെ കിഡ്നിയെയും ബാധിച്ചിട്ടുണ്ട്.ഉടനെ പ്രതിവിഷ മരുന്ന് തുടങ്ങി
രോഗി സീരിയസ് ആണ്, എത്രയും പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം.രാത്രി കോളേജിൽ വിളിച്ചു, മെഡിസിൻ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ രാജേഷ് ആണ്.വിളിച്ചു കാര്യങ്ങൾ പറഞ്ഞു. Snake bite ICU വിൽ ബെഡ് റെഡി ആക്കി.ആംബുലൻസ് ഡ്രൈവർ മുജീബിനോട് എത്രയും പെട്ടെന്ന് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ പറഞ്ഞു
ഇന്നലെ, ഒരു മാസത്തിനു ശേഷം രോഗി സുഖം പ്രാപിച്ചു ഡിസ്ചാർജ് ചെയ്ത് വീട്ടിൽ തിരിച്ചെത്തി.
ഈ സംഭവം ,ബുദ്ധിയും, വിവേകവും, ശാസ്ത്ര ബോധവും ഉള്ള ആളുകൾക്ക്, നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇതൊക്കെ ആണ് എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രം എഴുതി എന്നേ ഉള്ളൂ.
ചിന്തിക്കുക, കപട വൈദ്യങ്ങൾക്ക് പിന്നാലെ പോവാതിരിക്കുക.

COMMENTS