ഹരികുമാർ ഇളയിടത്ത് ഐതിഹ്യം മുതല്‍, അടിമുടി അധിനിവേശമുദ്രകള് പേറുന്നതാണ് ചെട്ടികുളങ്ങരയിലെ ക്ഷേത്രചരിത്രം. എന്നിട്ടും, അടിസ്ഥാന വര്‍ഗ്...
ഹരികുമാർ ഇളയിടത്ത്
ഐതിഹ്യം മുതല്‍, അടിമുടി അധിനിവേശമുദ്രകള് പേറുന്നതാണ് ചെട്ടികുളങ്ങരയിലെ ക്ഷേത്രചരിത്രം. എന്നിട്ടും, അടിസ്ഥാന വര്ഗ്ഗങ്ങളുമായാണ് ക്ഷേത്രത്തിന് ജൈവബന്ധമുളളതെന്ന് ഇന്നും തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നത് ഒളിച്ചുവെക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ അവയ്ക്കുനേരെ വിലക്കുകളുടെ ഒളിപ്പോരും പതിവായിരിക്കുന്നു.
ചെട്ടികുളങ്ങരയിലെ, പ്രാചീന ഗോത്രപാരമ്പര്യമുളള സമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്, കൊടുങ്ങല്ലൂരിലെ കുരുംബ ഭഗവതി തങ്ങളുടെ അപ്പൂപ്പന്റെ കൂടെ ഈ പ്രദേശത്തേക്കു വന്നു വെന്നത്. മാത്രമല്ല, ആ അപ്പൂപ്പന് വലിയ ദേവീഭക്തനും ഭഗവതി അദ്ദേഹത്തിന്റെ വിളിപ്പുറത്തും ആയിരുന്നുവത്രേ. പറയ, കുറവ, പുലയ വിഭാഗത്തില്‍ പ്പെട്ട പലരുടെയും ഓര്‍മ്മകളില്‍ ഇന്നും മായാതെ ഈ അപ്പൂപ്പനും അപ്പൂപ്പന് കാവും കുരുംബ ഭഗവതിയുമുണ്ട്. എന്നാല്‍, പില്ക്കാലത്ത് ഇതേ കഥ, ചിലവ്യത്യാസങ്ങളോടെ പ്രബല സമുദായങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, മറ്റു പലതും പോലെ ഭഗവതിയുടെ പൈതൃകവും അവരെ കൈവിട്ടു. മാത്രമല്ല, ഭഗവതിയും കാവും ഐതിഹ്യവുമെല്ലാം തങ്ങളുടെതാണെന്ന് ലോകത്തോടു വിളിച്ചു പറയാനുളള ആത്മധൈര്യവും അപ്പോഴേക്കും ആ സമൂഹങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു.
എന്തുകൊണ്ടാവാം പറയരും, കുറവരും, പുലയരും ഒരുപോലെ ഈ ആഗമ കഥയുടെ പൈതൃകം തങ്ങളുടെ സ്വന്തം അപ്പൂപ്പന്റെമേല്‍ ചാര്‍ത്തുന്നത്.? അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരാള്‍ ആരാധ്യനായും അപ്പൂപ്പനായും മാറുന്നതെങ്ങനെ.? അതിനര്‍ത്ഥം, സംഘകാലത്തെ ആ ജനത ഏക സമുദായമായിരുന്നുവെന്നും അവര്‍ക്കിടയില്‍ ജാതിവ്യവസ്ഥ അക്കാലത്ത് രൂപപ്പെട്ടിരുന്നില്ലെന്നുമാണ് നാം തിരിച്ചറിയേണ്ടത്.പറയരും, പുലയരും, കുറവരും സംഘകാലത്തെ പ്രബല സമുദായങ്ങളുമായിരുന്നുവെന്നതും നാം മറന്നുകൂടാ.
പില്ക്കാലത്ത്, ഒന്‍പതാം നൂറ്റാണ്ടിലെ ഹൈന്ദവ പുനരുദ്ധാനത്തോടെ, ബൗദ്ധ പാരമ്പര്യത്തെ മുറുകെ പ്പിടിക്കുകയും, ഹൈന്ദവ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയും ചെയ്തവരെ അകറ്റിനിര്‍ത്തിയും (അയിത്തം കല്പിച്ചും) പുതിയ ഐതിഹ്യങ്ങള്‍ ചമച്ചും അവരുടെ കാവുകളെയും ദേവതകളെയും വസ്തുവകകളെയും കവര്‍ന്നെടുത്തും ചിലര്‍ പ്രമാണികളായതിന്റെ നേരടയാളങ്ങള്‍ ചെട്ടികുളങ്ങരയിലെ ഐതിഹ്യത്തില്‍ നിന്നും വായിച്ചെടുക്കാം.
എത്ര കാലമായി ചെട്ടികുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ പൂജാരിമാരായിട്ട്.? ഇനിയും ഓര്‍മ്മകളില്‍ ഉടവുതട്ടാത്ത എത്രയോപേര്‍ നമ്പൂതിരിമാരല്ലാത്തവര്‍ ചെട്ടികുളങ്ങരയില്‍ ശാന്തി ചെയ്തിരുന്ന അക്കാലങ്ങളെ ഓര്ക്കാനുളളപ്പോഴാണ്, ബ്രാഹ്മണര്‍ മാത്രമാണ് ചരിത്രം എത്തിനോക്കാത്ത ഏതോ കാലം മുതല്‍ ഇവിടെ ശ്രീകോവിലില്‍ പൂജാദികള്‍ ചെയ്തിരുന്നതെന്നമട്ടിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വാസ്തവമെന്താണ്.? പാണര്‍ വിഭാഗത്തില്‍പ്പെട്ടവരും (അവര്‍ സംഘകാല വൈദിക സമൂഹമായിരുന്നു) കുറുപ്പന്മാരും, ഒടുവിലായി, നമ്പ്യാതിരികളുമായിരുന്നു, സ്വാതന്ത്രാനന്തര കാലത്തുപോലും ഇവിടെ ശാന്തിക്കാരായിരുന്നതെന്ന് അറിയുന്നവര്‍ ഇന്നും പരിസരങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ട്. അത്തരം ഒരറിവ് ചെട്ടികുളങ്ങര ഭദ്രാ ഭഗവതിയുടെ മഹത്വത്തിനോ, പ്രചാരത്തിനോ, വൈശിഷ്ട്യത്തിനോ എന്തെങ്കിലും തരത്തില്‍ കുറവുണ്ടാക്കുകയല്ല, പ്രത്യുത, അതിന്റെ പ്രാഗ് പൈതൃകത്തെക്കുറിച്ച് മതിപ്പുളവാക്കുകയേ ചെയ്യുകയുളളൂ. മാത്രമല്ല, ഈഴവരും നായരും പാണനും പറയരും കുറുപ്പുമൊക്കെയായിരുന്നു ഒരുകാലത്ത് മധ്യ തിരുവിതാംകൂറിലെ കാളീക്ഷേത്രങ്ങളില്‍ പ്രധാന പുരോഹിതരായിരുന്നതെന്ന കേവലജ്ഞാനം പോലുമില്ലത്തവരാണ് നമ്മുടെ ക്ഷേത്ര പരിപാലകരെന്നുവരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്.?
പാണന്മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ പൂജകരായിരുന്ന കാലത്താണ് ചെട്ടികുളങ്ങരയിലെ ഈഴവ കുടുംബമായ കോമലേഴത്ത് കുഞ്ഞു ശങ്കരച്ചേകവന് ക്ഷേത്രത്തിലേക്ക് ഊട്ടുപുര പണികഴിപ്പിച്ചു നല്‍കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ട ആ ഊട്ടുപുരയെ ചരിത്രസ്മാരകം എന്ന നിലയില്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്ര ഭരണാധികാരികള്‍ക്കും മറ്റ് ജനകീയ സമിതികള്‍ക്കും ബാധ്യതയുണ്ടായിരുന്നു. അത് ആരുടെയും ഔദാര്യമല്ല. ഭാരതീയ നിയമം നല്കുന്ന പിന്‍ബലവും അതിനുണ്ടായിരുന്നു. നൂറു വര്‍ഷം പിന്നിട്ട നിര്‍മ്മിതികള്‍, അവയില്‍ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെപ്പോലെ പരിഗണിക്കപ്പെടേണ്ടതാണെന്നാണ് നിയമം. അവര്‍ണ്ണരെന്നു മുദ്രയടിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രവുമായുളള വൈകാരികാടുപ്പത്തിന്റെ നിത്യ സ്മാരകം കൂടിയായിരുന്നു പ്രസ്തുത ഉൗട്ടുപുര. എന്നാല്‍, അസൗകര്യത്തിന്റെയും, പഴക്കത്തിന്റെയും, പുനരുദ്ധാരണത്തിന്റെയും പുരോഗതിയുടെയും പേരില്‍ ആ ചരിത്ര സ്മാരകത്തെ ജനങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും തുടച്ചുമാറ്റാനാണ് എല്ലാ സംരക്ഷകരും പരിശ്രമിച്ചത്.

COMMENTS